college

കൊല്ലം:കൊട്ടിയം മന്നം മെമ്മോറിയൽ എൻഎസ്എസ് കോളേജ് പൗരസ്‌ത്യ ഭാഷാ വിഭാഗത്തിന്റെയും ഐ. ക്യു.എ.സിയുടെയും സംയുക്താഭിമുഖ്യത്തിൽ മാതൃഭാഷാ ദിനാചരണം സംഘടിപ്പിച്ചു. 2021 ലെ സംസ്ഥാന ബാലസാഹിത്യ പുരസ്‌കാരത്തിന് അർഹനായ മടവൂർ സുരേന്ദ്രനെ ചടങ്ങിൽ ആദരിച്ചു. അദ്ധ്യാപകരും വിദ്യാർഥികളും ഭാഷാപ്രതിജ്ഞ ചെയ്തു. 'മാതൃഭാഷ: പ്രസക്തിയും പ്രതിസന്ധിയും' എന്ന വിഷയത്തിൽ പ്രഭാഷണവും നടന്നു.