maala-parvathy

തമിഴ് ചിത്രം എഫ്ഐആറിന്റെ ചിത്രീകരണത്തിനിടെ നടന്ന വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് നടി മാലാ പാർവതിയും ചിത്രത്തിന്റെ സംവിധായകൻ മനു ആനന്ദും. മലയാളിയായ മനു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നതും. മനുവിന്റെ ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമാണെന്നും ഇനിയും ഉയരങ്ങളിലെത്താൻ അദ്ദേഹത്തിന് കഴിയുമെന്നും പാർവതി പറയുന്നു. അതോടൊപ്പം മനുവിന് ദേഷ്യം വരുന്ന ദിവസം സെറ്റിൽ നടക്കുന്ന രസകരമായ കാര്യങ്ങളും അവർ വിശദീകരിക്കുന്നുണ്ട്. പല സീനുകളും വീണ്ടും വീണ്ടും അഭിനയിക്കാൻ തോന്നിയെന്ന് പറഞ്ഞ ശേഷം മാലാ പാർവതിയുടെ കണ്ണുകൾ നിറയുകയാണ്. ചിത്രത്തെക്കുറിച്ചുള്ള രസകരമായ കൂടുതൽ കാര്യങ്ങളറിയാൻ വീഡിയോ കാണാം.