attuvanji-pookkal

മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് ഉണ്ണി മേനോൻ. സംഗീതാസ്വാദകർ എന്നെന്നും ഓർത്ത് വയ്ക്കുന്ന നിരവധി മെലഡികളാണ് ഉണ്ണി മേനോൻ ആലപിച്ചിരിക്കുന്നത്. ഉണ്ണി മേനോൻ ആലപിച്ച് പുറത്തിറങ്ങിയ 'ആറ്റുവഞ്ഞി പൂക്കൾ' എന്ന ആൽബം ശ്രദ്ധേയമാകുകയാണ്. ആൽബത്തിലെ 'ആറ്റുവഞ്ഞി പൂത്ത രാവിൽ..' എന്ന് തുടങ്ങുന്ന മനോഹരമായ മെലഡി സംഗീതാസ്വാദകർ ഏറ്റെടുത്ത് കഴിഞ്ഞു. യുവ സംഗീത സംവിധായകരിൽ ശ്രദ്ധേയനായ പ്രശാന്ത് മോഹൻ എം.പിയാണ് ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. സിനിമ ആൽബം മേഖലകളിൽ സംഗീത സംവിധായകനായി ദീർഘ നാളായി പ്രവർത്തിക്കുന്ന പ്രശാന്ത് മോഹൻ അഭിനേതാവ് കൂടിയാണ്. ബിന്ദു പി മേനോനാണ് ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്.ഗാനം പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ സിനിമ സംഗീത മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി പേരാണ് ഗാനം ഷെയർ ചെയ്തിരിക്കുന്നത്.

ബ്ലിസ് റൂട്ട്സിന്റെ ബാനറിൽ രൂപേഷ് ജോർജാണ് ആൽബം നിർമിച്ചിരിക്കുന്നത്. ഉണ്ണി മേനോൻ ആലപിച്ച ഗാനത്തിന് ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത് ശ്യാം മംഗലത്താണ്. അമലും സുമേഷും ചേർന്നാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ടോണി സിജിമോനും , ജാൻവി ബൈജുവുമാണ് ഗാനത്തിനൊപ്പം ദൃശ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ഗാനത്തിന്റെ മിക്സിങ് സുരേഷ് കൃഷ്ണയും പ്രോഗ്രാമിങ് ശ്രീരാഗ് സുരേഷും നിർവ്വഹിച്ചിരിക്കുന്നു. റോസ്‌മേരി ലില്ലുവാണ് ഡിസൈനുകൾ. പി ആർ ഒ ശരത് രമേശ് , സുനിത സുനിൽ