v

കോഴിക്കോട്: ശ്രീനാരായണ എഡ്യൂക്കേഷണൽ സൊസൈറ്റി പേട്രൺ മെമ്പറും യൂത്ത്‌ വിംഗ് പ്രവർത്തകനുമായിരുന്ന സന്ദീപ് ദാമോദറിന്റെ സ്‌മരണാർത്ഥമുള്ള അമേച്വർ ഫോട്ടോഗ്രഫി മത്സരത്തിന് അപേക്ഷിക്കാം. 5,000 രൂപയും ഫലകവുമാണ് സമ്മാനം. 2002 ജനുവരി ഒന്നിനുശേഷം ജനിച്ചവരും നിലവിൽ ഫോട്ടോഗ്രാഫി തൊഴിൽ ചെയ്യാത്തവരുമായിരിക്കണം അപേക്ഷകർ. 'വിദ്യാഭ്യാസം" വിഷയമാക്കി സ്വന്തം പ്രദേശത്തെ കാഴ്ച മൊബൈൽ ഫോൺ/ഡി.എസ്.എൽ.ആർ കാമറയിൽ പകർത്തിയ ദൃശ്യം ഇ-മെയിൽ വിലാസം, ആധാർ കോപ്പി എന്നിവ സഹിതം snesyouthcontest@gmail.comലേക്ക് ഫെബ്രുവരി 28ന് മുമ്പ് അയയ്ക്കണം. ഫോൺ: 9895032255.