fighter-jet-

ടെഹ്‌റാൻ : തെക്ക് പടിഞ്ഞാറൻ ഇറാനിയൻ നഗരമായ താബ്രിസിൽ സ്കൂൾ പരിസരത്തിന് സമീപം ഇറാൻ എയർഫോഴ്സിന്റെ എഫ് - 5 യുദ്ധവിമാനം തകർന്ന് വീണ് മൂന്ന് മരണം. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും സമീപവാസിയുമാണ് കൊല്ലപ്പെട്ടത്. കൊവിഡ് പശ്ചാത്തലത്തിൽ സ്കൂൾ അടഞ്ഞുകിടന്നിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്നലെ പ്രാദേശിക സമയം, രാവിലെ 9 മണിയോടെയായിരുന്നു പരിശീലന മിഷനിടെ വിമാനം തകർന്നുവീണത്.