
സോഷ്യൽ മീഡിയയിൽ സജീവമാണ് നടി മംമ്‌ത മോഹൻദാസ്. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്. ഫിറ്റ്നസിന്റെ കാര്യത്തിലും മംമ്‌ത മുന്നിലാണ്. ഇപ്പോഴിതാ, ജിമ്മിൽ നിന്നുള്ള തന്റെ ഒരു വർക്കൗട്ട് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. ‘The best addictions…’ എന്ന കാപ്ഷനോടെയാണ് നടി തന്റെ വർക്ഔട്ട് വിഡിയോ പങ്കുവച്ചിരിക്കുന്നത്. കാലിഫോർണിയയില്‍ വെക്കേഷൻ ആഘോഷിക്കുന്നതിനിടെ പകർത്തിയ ഏതാനും ചിത്രങ്ങളും കഴിഞ്ഞ ദിവസം മംമ്‌ത പങ്കുവച്ചിരുന്നു.
ലാൽജോസ് സംവിധാനം ചെയ്ത മ്യാവു ആണ് മംമ്‌തയുടേതായി ഒടുവിൽ റിലീസ് ചെയ്‌ത ചിത്രം. പൃഥ്വിരാജിന്റെ ജനഗണമന, മഹേഷും മാരുതിയും, രാമ സേതു, ജൂതൻ, അൺലോക്ക് എന്നിവയാണ് നടിയുടെ മറ്റ് പ്രൊജക്ടുകൾ.