lockheed-martin

ബീജിംഗ് : യു.എസ് കമ്പനികളായ ലോക്ക്‌ഹീഡ് മാർട്ടിൻ കോർപറേഷൻ, റേയ്‌തിയൻ ടെക്നോളജീസ് കോർപറേഷൻ എന്നിയ്ക്ക് ഉപരോധം ഏർപ്പെടുത്തി ചൈന. തായ്‌വാന് ആയുധങ്ങൾ വിതരണം ചെയ്തെന്നാരോപിച്ചാണ് ഉപരോധം. ഫെബ്രുവരി 7ന് നടന്ന 100 മില്യൺ ഡോളറിന്റെ ആയുധ കൈമാറ്റം ചൈനയുടെ സുരക്ഷാ താത്പര്യങ്ങളെ അട്ടിമറിക്കുന്നതും യുഎസ് - ചൈന ബന്ധത്തെയും തായ്‌വാൻ കടലിടുക്കിലെ സമാധാനത്തെയും സുസ്ഥിരതയേയും തകർക്കുന്ന തരത്തിലുള്ളതാണെന്നും ഇതിനെതിരെയാണ് ഉപരോധമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാംഗ് വെൻബിൻ പറഞ്ഞു. പ്രതിരോധ മേഖലയിൽ പ്രവർത്തിക്കുന്ന അമേരിക്കയിലെ ഏറ്റവും വലിയ കമ്പനികളാണ് ലോക്ക്‌ഹീഡ് മാർട്ടിനും റേയ്‌തിയനും.