തിരുവനന്തപുരം:സർക്കാർ മെഡിക്കൽ കോളേജിൽ ആന്റി മൈക്രോബിയൽ പ്രോജക്ടിലെ ഒരു ഒഴിവിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ ക്ലിനിക്കൽ ഫാർമസിസ്റ്റിനെ നിയമിക്കും.ഡി ഫാമും പ്രമുഖ ആശുപത്രികളിൽ ക്ലിനിക്കൽ ഫാർമസിസ്റ്റായി രണ്ടുവർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രൊഫിഷ്യന്റ് ഇൻ ആന്റി മൈക്രോബിയൽ സ്റ്റിവാർഡ്ഷിപ്പ് പ്രോഗ്രാം,മോണിറ്ററിംഗ് ഓഫ് ആന്റിബയോട്ടിക്ക് കൺസംപ്ഷൻ ആന്റ് എ.എം.സി ടൂൾ ഒഫ് ഡബ്ളിയു എച്ച്.ഒ അഭിലഷണീയ യോഗ്യതയാണ്.താല്പര്യമുള്ളവർ ജനനതീയതി,വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം,മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 28ന് ഉച്ചയ്ക്ക് 3ന് മുമ്പ് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നേരിട്ടോ തപാൽ വഴിയോ,ഇ-മെയിൽ വഴിയോ അപേക്ഷിക്കണം.