kk

പ്രണവ് മോഹൻലാലിന് യാത്രകളോടുളള പ്രണയം എല്ലാവർക്കും പരിചിതമാണ്. ഹിമാലയത്തിലേക്കുള്ള താരത്തിന്റെ പല യാത്രകളും സോഷ്യൽ മീഡിയ വഴി ശ്രദ്ധ നേടിയിട്ടുണ്ട് . പ്രണവിന്രെ ഏറ്റവും പുതിയ ചിത്രമായ ഹൃദയം തിയേറ്ററിലും ഒ.ടി.ടിയിലും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത സിനിമയുടെ വമ്പൻ വിജയത്തിന്റെ അഭിനന്ദനങ്ങൾക്കിടയിലും ഒരു പുതിയ യാത്രയിലാണ് പ്രണവ്. യാത്രയുടെ ചിത്രങ്ങൾ പ്രണവ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു.

ഹിമാചൽ പ്രദേശിന്റെ ഭം​ഗി നിറയുന്ന ചിത്രങ്ങളാണ് പ്രണവ് ഇൻസ്റ്റാ​ഗ്രാം പേജിൽ പങ്കുവച്ചത്. ബാക്ക് ബാ​ഗുമിട്ട് നിൽക്കുന്ന പ്രണവിനെയാണ് ചിത്രത്തിൽ കാണുന്നത്. മഞ്ഞു മൂടിയ മലനിരകളും ചിത്രത്തിൽ കാണാം. സ്പിടിയിലെ ധൻകർ ​ഗോമ്പയിൽ നിന്നുള്ളതാണ് ചിത്രം. കുൻസും ലാ - ചന്ദ്ര താൽ റൂട്ടിലെ കാഴ്ചയും സ്പിതി താഴ്‌വരയിലേക്കും തിരിച്ചും വരുന്ന യാത്രികരുടെ ഇടത്താവളമായ ചാച്ചാ-ചാച്ചി ചന്ദ്ര ധാബയുടെ ചിത്രവും പാർവതി വാലിയിലെ മുധ് ​ഗ്രാമം, എന്നിവയുടെ ചിത്രങ്ങളും പ്രണവ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

View this post on Instagram

A post shared by Pranav Mohanlal (@pranavmohanlal)

പുതിയ യാത്രയുടെ വിരലിലെണ്ണാവുന്ന ചിത്രങ്ങളേ പോസ്റ്റ് ചെയ്തിട്ടുള്ളുവെങ്കിലും രസകരമായ നിരവധി കമന്റുകളാണ് ഇതിനെല്ലാം ലഭിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെ ഒരു സ്വന്തം പടം ഇട്ടുവെന്നാണ് ഒരാൾ കമന്റ് ചെയ്തത്. പടം വേറെ ലെവൽ ആയി...വല്ലോം അറിയുന്നുണ്ടോ? എന്നാണ് മറ്റൊരാൾ ചോദിച്ചത്. ഹൃദയത്തിന്റെ നിർമാതാവായ വിശാഖ് സുബ്രഹ്മണ്യവും പ്രണവിന്റെ ചിത്രത്തിന് കമന്റുമായി എത്തിയവരിൽപ്പെടുന്നു.

View this post on Instagram

A post shared by Pranav Mohanlal (@pranavmohanlal)