
കോഴിക്കോട്: ഇന്ത്യ-യു.എ.ഇ വ്യാപാര കരാർ ഇരുരാജ്യങ്ങൾക്കുമിടയിൽ വലിയ വികസനമുന്നേറ്റം സൃഷ്ടിക്കുമെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഇന്റർനാഷണൽ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടറും വ്യാപാര കരാർ ഒപ്പുവയ്ക്കാനെത്തിയ യു.എ.ഇ പ്രതിനിധി സംഘത്തിലെ അംഗവുമായ ഷംലാൽ അഹമ്മദ് പറഞ്ഞു. ആഭരണനിർമ്മാണ, വിൽപ്പനരംഗത്ത് ഇരുരാജ്യങ്ങളിലും വലിയ വളർച്ചയാണ് ഇതിലൂടെ ഉണ്ടാകാൻ പോകുന്നത്. ആഭരണങ്ങളുടെ റീട്ടെയിൽ വിൽപ്പനയും മൊത്ത വ്യാപാരവുമെല്ലാം കൂടുതൽ ഉയരത്തിലെത്തും. ലോകത്തിന്റെ 'ജ്വല്ലറി ഗേറ്റ്‌വേ" ആയി മാറാൻ
ഇത് യു.എ.ഇയെ സഹായിക്കുമെന്നും ഷംലാൽ അഹമ്മദ് പറഞ്ഞു.
ഇന്ത്യയിൽ നിർമ്മിക്കുകയും ലോകവിപണിയിൽ വിൽപ്പന നടത്തുകയും ചെയ്യുന്ന'മേക്ക് ഇൻ
ഇന്ത്യ, മാർക്കറ്റ് ടു ദ വേൾഡ്" എന്ന ഉദ്യമത്തിന് കരുത്തുപകരുന്നതാണ് പുതിയ കരാർ.
ജുവല്ലറി കയറ്റുമതി വർദ്ധിക്കുകയും ഇതിലൂടെ രാജ്യത്ത് വിവിധമേഖലകളിൽ തൊഴിലവസരങ്ങളും നൈപുണ്യവികസന അവസരങ്ങളും ലഭ്യമാകുമെന്നും ഷംലാൽ അഹമ്മദ് പറഞ്ഞു.
ഇന്ത്യയിൽനിന്നുള്ള ഒരു അന്താരാഷ്ട്ര ജുവല്ലറി ബ്രാൻഡ് എന്ന നിലയിൽ ഈ വ്യവസായ മേഖലയുടെ വളർച്ചയ്ക്കായി സുപ്രധാനമായ പങ്കാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് വഹിക്കുന്നതെന്നും ഷംലാൽ അഹമ്മദ് പറഞ്ഞു.