pakistan

കറാച്ചി: പ്രധാന രാഷ്‌ട്രീയ നേതാക്കളും സൈനിക ജനറൽമാരുൾപ്പെടെ സ്വിസ് ബാങ്കിൽ അനധികൃതമായി പണം സൂക്ഷിക്കുന്നതിന് 1,400 പാക് പൗരന്മാരുടേതായി 600 അക്കൗണ്ടുകൾ കണ്ടെത്തി. സ്വിറ്റ്‌സർലന്റിലെ നിക്ഷേപ ബാങ്കിംഗ് സ്ഥാപനമായ ക്രെഡിറ്റ് സ്വീസ് പുറത്തുവിട്ട കണക്ക് പ്രകാരമാണിത്.

ഐ.എസ്.ഐ മുൻ തലവൻ ജനറൽ അക്‌താർ അബ്‌ദുർ റഹ്‌മാൻ ഖാനും അക്കൗണ്ടുള്ളവരുടെ പട്ടികയിലുണ്ട്. സോവിയറ്റ് യൂണിയനെതിരെ അഫ്ഗാനിസ്ഥാനെ സഹായിക്കാൻ അമേരിക്കയിൽ നിന്ന് കോടിക്കണക്കിന് ഡോളറുകൾ അബ്‌ദുർ റഹ്മാൻ ഖാൻ ഉൾപ്പെടെയുള്ള ഐ.എസ്.ഐ നേതാക്കൾ വാങ്ങിയെന്നാണ് മാദ്ധ്യമ റിപ്പോർട്ടുകൾ.

4.42 ദശലക്ഷം സ്വിസ് ഫ്രാങ്കാണ് പാക് പൗരന്മാർ സ്വിസ് അക്കൗണ്ടുകളിൽ നിക്ഷേപിച്ചിട്ടുള്ളത്. അക്കൗണ്ടുകൾ എപ്പോൾ തുടങ്ങിയതണെന്ന വിവരങ്ങൾ വ്യക്തമല്ല. ഈ അക്കൗണ്ടുകളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വരുംദിവസങ്ങളിൽ പുറത്തുവന്നേക്കും.