മുരുകനെക്കുറിച്ചുള്ള അന്വേഷണത്തിൽ ചൈനയിലെ ഒരു ദേവന്റെ രൂപം കൂടി ശ്രദ്ധയിൽപ്പെട്ടു. യുദ്ധദേവതയായ വെയ് തു പൂ സ. ധർമ്മത്തിന്റെ പരിരക്ഷകനായ സ്‌കന്ദ സുബ്രഹ്മണ്യനെ പല പേരുകളിൽ ഇന്ത്യയിൽ മാത്രമല്ല ചൈന, ജപ്പാൻ മുതലായി തമിഴ് വംശജരുടെ സ്വാധീനമുളള വിവിധ രാജ്യങ്ങളിൽ പല പേരുകളിൽ ആരാധിക്കുന്നുണ്ട്.

ഒരു കൈയിൽ വേലിന് സമാനമായ ആയുധമേന്തി മയിലിനൊപ്പം ധർമ്മം കാക്കുന്ന പടയാളിയുടെ രൂപത്തിൽ സ്‌കന്ദൻ നമ്മുടെ സുബ്രഹ്മണ്യൻ.
ഹിന്ദു മതത്തിലും ബുദ്ധമതത്തിലും ഒരുപോലെ കാണപ്പെടുന്നുണ്ട്. ഇത്തരത്തിൽ ഇരുമതത്തിലും കാണുന്ന 24 ദേവന്മാരിൽ ഒരാളാണ് സുബ്രഹ്‌മണ്യൻ. നക്ഷത്രസമൂഹത്തിലും സുബ്രഹ്‌മണ്യന് പ്രാധാന്യമുളളതായി കണ്ടെത്തിയിട്ടുണ്ട്.