
മുംബയ്: ഇന്ത്യൻ ആഭ്യന്തര ഓഹരി സൂചികകൾ ഇന്നലെ ക്ലോസ് ചെയ്തത് നഷ്ടത്തിൽ. ലോക രാഷ്ട്രങ്ങളെയാകെ ഭീതിയിലാക്കി റഷ്യയുടെ യുക്രൈനെതിരായ യുദ്ധനീക്കം ശക്തിപ്പെടുന്നതാണ് ഓഹരി വിപണിയിലും തിരിച്ചടി സൃഷ്ടിച്ചത്. സെൻസെക്സ് 149.38 പോയിന്റ് ഇടിഞ്ഞു. 0.26 ശതമാനമാണ് ഇടിവ്. 57683.59 ശതമാനമാണ് ബോംബെ ഓഹരി സൂചികയുടെ ഇന്നലത്തെ ക്ലോസിങ് നിലവാരം. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 69.60 പോയിന്റ് താഴ്ന്നു. 0.40 ശതമാനമാണ് ഇടിവ്. 17206.70 പോയിന്റിലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്.