
ന്യൂഡൽഹി: ലോക ചെസ് ചാമ്പ്യൻ മാഗ്നസ് കാൾസനെ പരാജയപ്പെടുത്തിയ ഇന്ത്യൻ ചെസ് താരം പ്രഗ്നാനന്ദയ്ക്ക് ആശംസകളുമായി പ്രമുഖർ. ഇന്ന് വെളുപ്പിന് നടന്ന ഓൺലൈൻ റാപ്പിഡ് ചെസ് ടൂർണമെന്റായ എയർതിംഗ്സ് മാസ്റ്റേഴ്സിലാണ് ലോക ഒന്നാം നമ്പർ താരം കൂടിയായ കാൾസനെ പ്രഗ്നാനന്ദ പരാജയപ്പെടുത്തിയത്. വെറും പതിനാറ് വയസ് മാത്രമാണ് പ്രഗ്നാനന്ദയുടെ പ്രായം. തുടർച്ചയായി മൂന്ന് മത്സരങ്ങൾ വിജയിച്ച് ഉജ്ജ്വല ഫോമിലായിരുന്ന കാൾസനെ വെറും 39 നീക്കങ്ങളിലൂടെയാണ് പ്രഗ്നാനന്ദ കീഴ്പ്പെടുത്തിയത്.
പ്രഗ്നാനന്ദയെ സംബന്ധിച്ച് മറക്കാൻ ആഗ്രഹിക്കുന്ന പ്രകടനമായിരുന്നു ഇതുവരെ ടൂർണമെന്റിൽ കാഴ്ചവച്ചിരുന്നത്. ഇതിനു മുമ്പുള്ള ഏഴ് റൗണ്ടുകളിലായി വെറും ഒരു വിജയം മാത്രമാണ് പ്രഗ്നാനന്ദയ്ക്ക് സ്വന്തമാക്കാൻ കഴിഞ്ഞിരുന്നത്. ലെവ് ആരോണിനെ പരാജയപ്പെടുത്തിയ പ്രഗ്നാനന്ദ മറ്റ് റൗണ്ടുകളിൽ നിന്ന് രണ്ട് സമനിലയും നാലു തോൽവികളും വഴങ്ങിയിരുന്നു. ഇന്ന് കാൾസനെതിരെ നേടിയ അപ്രതീക്ഷിത വിജയത്തോടെ പ്രഗ്നാനന്ദ എട്ട് റൗണ്ടുകളിൽ നിന്ന് എട്ട് പൊയിന്റുമായി 12ാം സ്ഥാനത്താണ്.
Bravo Praggnanandhaa!! 👏👏👏
— Chess.com - India (@chesscom_in) February 21, 2022
Indian GM @rpragchess scored a stunning victory over World Champion Magnus Carlsen at the Airthings Masters yesterday! ✅✅✅#AirthingsMasters #ChessChamps #MagnusCarlsen #Praggnanandhaa pic.twitter.com/4wujOsDDLM
പ്രഗ്നാനന്ദയെ അഭിനന്ദിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റർ സച്ചിൻ ടെൻഡുൽക്കറും ചെസ് താരം വിശ്വനാഥൻ ആനന്ദും അടക്കം നിരവധിപേർ രംഗത്തെത്തി. ലോക ഒന്നാം നമ്പർ താരമായ കാൾസനെ പരാജയപ്പെടുത്തുക എന്ന് പറയുന്നത് തന്നെ വളരെ വലിയ കാര്യമാണെന്നും എന്നാൽ ആ നേട്ടം കൈവരിച്ചത് കറുത്ത കരുക്കൾ കൊണ്ടു കളിച്ചിട്ടാണെന്നത് ഈ വിജയത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നെന്നും സച്ചിൻ ട്വിറ്ററിൽ കുറിച്ചു. ഇന്ത്യയുടം ഭാവി താരങ്ങളെയോർത്തു വളരെയേറെ അഭിമാനം തോന്നുന്നെന്ന് മുൻ ലോക ഒന്നാം നമ്പർ താരം വിശ്വനാഥൻ ആനന്ദും പ്രതികരിച്ചു.
Always proud of our talents! Very good day for @rpragchess https://t.co/vIcFUwAzmZ
— Viswanathan Anand (@vishy64theking) February 21, 2022
What a wonderful feeling it must be for Pragg. All of 16, and to have beaten the experienced & decorated Magnus Carlsen, and that too while playing black, is magical!
— Sachin Tendulkar (@sachin_rt) February 21, 2022
Best wishes on a long & successful chess career ahead. You’ve made India proud! pic.twitter.com/hTQiwznJvX