gold

നെ​ടു​മ്പാ​ശേ​രി​:​ ​രാ​ജ്യാ​ന്ത​ര​ ​വി​മാ​ന​ത്താ​വ​ളം​ ​വ​ഴി​ ​ക​ട​ത്താ​ൻ​ ​ശ്ര​മി​ച്ച​ ​ഒ​രു​ ​കോ​ടി​യോ​ളം​ ​രൂ​പ​ ​വി​ല​ ​വ​രു​ന്ന​ 1982​ ​ഗ്രാം​ ​സ്വ​ർ​ണം​ ​ക​സ്റ്റം​സ് ​എ​യ​ർ​ ​ഇ​ന്റ​ലി​ജ​ൻ​സ് ​വി​ഭാ​ഗം​ ​പി​ടി​ച്ചെ​ടു​ത്തു.​ ​എ​യ​ർ​ ​അ​റേ​ബ്യ​ ​വി​മാ​ന​ത്തി​ൽ​ ​ഷാ​ർ​ജ​യി​ൽ​ ​നി​ന്നെ​ത്തി​യ​ ​പ​ത്ത​നം​തി​ട്ട​ ​സ്വ​ദേ​ശി​ ​ലി​ജി​ൻ​ ​കൃ​ഷ്ണ​നി​ൽ​ ​നി​ന്ന് 851​ ​ഗ്രാം​ ​സ്വ​ർ​ണ​വും​ ​കോ​ട്ട​യം​ ​പൊ​ൻ​കു​ന്നം​ ​സ്വ​ദേ​ശി​ ​സി​ദ്ധാ​ർ​ഥ് ​മ​ധു​സൂ​ദ​ന​നി​ൽ​ ​നി​ന്ന് 1131​ ​ഗ്രാം​ ​സ്വ​ർ​ണ​വു​മാ​ണ് ​പി​ടി​ച്ച​ത്.​ ​ഇ​രു​വ​രും​ ​ശ​രീ​ര​ത്തി​ൽ​ ​ര​ഹ​സ്യ​ഭാ​ഗ​ത്താ​ണ് ​സ്വ​ർ​ണം​ ​ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്.​ ​ഒ​രാ​ഴ്ച്ച​യ്ക്കി​ടെ​ ​മൂ​ന്നാം​ ​ത​വ​ണ​യാ​ണ് ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​ക​സ്റ്റം​സ് ​വി​ഭാ​ഗം​ ​സ്വ​ർ​ണ​വേ​ട്ട​ ​ന​ട​ത്തു​ന്ന​ത്.​ ​ഈ​ ​മാ​സം​ 16​ന് ​മൂ​ന്ന് ​പേ​രി​ൽ​ ​നി​ന്നാ​യി​ ​ഒ​രു​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​സ്വ​ർ​ണ​വും​ 17​ന് ​ര​ണ്ട് ​പേ​രി​ൽ​ ​നി​ന്നാ​യി​ 30​ ​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​സ്വ​ർ​ണ​വും​ ​പി​ടി​കൂ​ടി​യി​രു​ന്നു.