kk

ലൈംഗികതയുമായി ബന്ധപ്പെട്ട് ഏറെ ചർച്ച ചെയ്യുന്ന ഒന്നാണ് 'ഓറല്‍ സെക്‌സ്'. അഥവാ വദനസുരതം. ലൈംഹികബന്ധത്തിൽ പങ്കാളികൾ ഓറൽ സെക്സിലേർപ്പെടാറുണ്ടെങ്കിലും ഇതിൽ വിമുഖത കാട്ടുന്നവരുമുണ്ട്.. ഇതിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് ആരോഗ്യവിദഗ്ദ്ധർ പറയുന്നതിങ്ങനെയാണ്.

ശുചിത്വമില്ലായ്മ, സ്രവങ്ങളോട് അറപ്പ് തോന്നുന്ന മാനസികാവസ്ഥ, അധികാരം ഉപയോഗിക്കുകയാമെന്ന തോന്നൽ,​ ലൈംഗികപീഡനങ്ങളോ സമാനമായ അനുഭവങ്ങളോ സൃഷ്ടിക്കുന്ന വിരക്തി, അപകര്‍ഷതാബോധം, പങ്കാളിയോടുള്ള അടുപ്പമില്ലായ്മ, സദാചാരപരമായ വിശ്വാസങ്ങള്‍, പങ്കാളിയോട് കരുതല്‍ ഇല്ലായ്മ, പങ്കാളിയില്‍ വിശ്വാസമില്ലായ്മ എന്നിങ്ങനെ വിവിധ ഘടകങ്ങള്‍ ഇതില്‍ സ്വാധീനം ചെലുത്തുന്നുണ്ട്

വ്യക്തി സ്വയം തന്നെ പരിഹാരം കണ്ടെത്തുക എന്നതാണ്. ഇവ മറികടക്കാനുള്ള ഏക മാർഗം. പങ്കാളികള്‍ തമ്മില്‍ പരസ്പരം ലൈംഗികതാത്‌പര്യങ്ങളും ഇഷ്ടാനിഷ്ടങ്ങളും തുറന്നുപറയുകയും സ്വതന്ത്രമായി ലൈംഗികബന്ധത്തിലേര്‍പ്പെടുകയുമാണ് ചെയ്യേണ്ടത്. പങ്കാളികളുടെ ഇഷ്ടാനിഷ്ടങ്ങളെ വിമർശിക്കുന്നതോ ഉയര്‍ത്തിക്കാട്ടുന്നതോ ഒവിവാക്കുക . അത്തരം പ്രവണതകള്‍ ബന്ധത്തെയും ലൈംഗികജീവിതത്തെയും കൂടുതല്‍ പ്രതികൂലമായി ബാധിക്കാം. അതേസമയം കൗണ്‍സലിംഗ് അടക്കമുള്ള ചികിത്സാസഹായങ്ങള്‍ ഉപയോഗപ്പെടുത്തുന്നതും പ്രയോജനം ചെയ്യും.