
മൂവാറ്റുപുഴ: ആനിക്കാട് യൂപി സ്കൂളിന് സമീപത്തെ മൊബൈൽ ടവറിലെ 22 ബാറ്ററികൾ മോഷ്ടിച്ച കേസിൽ പത്തനംതിട്ട റാന്നി കരിംകുളംകരയിൽ കല്ലുഴത്തിൽ വീട്ടിൽ ഷൈജു ചാക്കോ (26), മുവാറ്റുപുഴ പുന്നോപ്പടി ചെളികണ്ടത്തിൽ വീട്ടിൽ ഷെഹർഷാ മുഹമ്മദ് (27), ആലപ്പുഴ മണ്ണാംച്ചേരി കലവൂർ കുളങ്ങര തയ്യിൽ വീട്ടിൽ ഷെമീർ സഫർ (31), പള്ളുരുത്തി ഇടക്കൊച്ചി അക്വിനാസ് കോളേജ് ഭാഗത്ത് കൃഷ്ണക്ഷേത്രത്തിന് സമീപം പൂപ്പന വീട്ടിൽ ജോർജ് നിബി (34), വെള്ളൂർകുന്നം വാഴപ്പിള്ളി എ.കെ.ജി നഗർ ഭാഗത്ത് പൂക്കോട്ടിൽ വിഷ്ണു സോമൻ (23), വെള്ളൂർകുന്നം വാഴപ്പിളളി എ.കെ.ജി നഗർ ഭാഗത്ത് പോട്ടെകണ്ടത്തിൽ വീട്ടിൽ വിഷ്ണു രാജൻ (23) എന്നിവരെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു.