crime-against-crime

തൃ​ശൂ​ർ​ ​:​ ​വാ​യ്പ​ ​ന​ൽ​കാ​മെ​ന്ന് ​പ​റ​ഞ്ഞ് 38​ ​കാ​രി​യാ​യ​ ​യു​വ​തി​യെ​ ​വി​ളി​ച്ചു​വ​രു​ത്തി,​ ​ലോ​ഡ്ജി​ൽ​ ​കെ​ട്ടി​യി​ട്ട് ​പീ​ഡി​പ്പി​ച്ച​ ​കേ​സി​ൽ​ ​പ്ര​തി​ ​അ​റ​സ്റ്റി​ൽ.​ ​പു​തു​ക്കാ​ട് ​സ്വ​ദേ​ശി​ ​എ.​ലെ​നി​നാ​ണ് ​അ​റ​സ്റ്റി​ലാ​യ​ത്.
വാ​യ്പാ​ ​ത​ട്ടി​പ്പ് ​ഉ​ൾ​പ്പെ​ടെ​ 19​ൽ​ ​അ​ധി​കം​ ​കേ​സി​ലെ​ ​പ്ര​തി​യാ​ണ് ​ലെ​നി​ൻ.​ ​ക​ഴി​ഞ്ഞ​ ​ഒ​ക്ടോ​ബ​റി​ലാ​യി​രു​ന്നു​ ​സം​ഭ​വം.യു​വ​തി​യെ​ ​ക​ണ്ണൂ​രി​ൽ​ ​നി​ന്ന് ​വി​ളി​ച്ചു​വ​രു​ത്തി,​ ​തൃ​ശൂ​രി​ലെ​ ​സ്വ​കാ​ര്യ​ ​ലോ​ഡ്ജി​ൽ​ ​മു​റി​യെ​ടു​ത്ത് ​ന​ൽ​കി​യ​ ​ശേ​ഷം​ ​വൈ​കീ​ട്ട് ​വ​ന്ന് ​കെ​ട്ടി​യി​ട്ട് ​പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ​പ​രാ​തി.​ ​ഇ​തി​ന് ​ശേ​ഷം​ ​പ​ല​ ​രേ​ഖ​ക​ളി​ലും​ ​ഒ​പ്പി​ടു​വി​ച്ചു.​ ​നാ​ല് ​ല​ക്ഷ​ത്തോ​ളം​ ​രൂ​പ​ ​ത​ട്ടി​യെ​ടു​ത്തെ​ന്നും​ ​പ​റ​യു​ന്നു.
നി​ര​വ​ധി​ ​ത​വ​ണ​ ​യു​വ​തി​യെ​ ​വി​ളി​ച്ച് ​ഇ​യാ​ൾ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​ണ് ​പ​രാ​തി.​ ​യു​വ​തി​ ​ഈ​സ്റ്റ് ​പൊ​ലീ​സി​ൽ​ ​ന​ൽ​കി​യ​ ​പ​രാ​തി​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തി.​ ​ലോ​ഡ്ജി​ലെ​ ​ര​ജി​സ്റ്റ​റി​ൽ​ ​നി​ന്ന് ​ഇ​യാ​ളു​ടെ​ ​പേ​രും​ ​മേ​ൽ​വി​ലാ​സ​വും​ ​ല​ഭി​ച്ചി​രു​ന്നു.​ ​ഇ​യാ​ൾ​ ​സ​മാ​ന​ ​രീ​തി​യി​ൽ​ ​മ​റ്റ് ​കേ​സു​ക​ളി​ൽ​ ​ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്ന​ത് ​സം​ബ​ന്ധി​ച്ച് ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തി​ ​വ​രി​ക​യാ​ണെ​ന്ന് ​പൊ​ലീ​സ് ​അ​റി​യി​ച്ചു.