
ഇരിട്ടി: മലയോരത്തെ ചാരായവില്പനക്കാരൻ വർഗീസ് എന്ന വക്കനെ പത്തു ലിറ്റർ ചാരായവുമായി എക്സൈസ് സംഘം അറസ്റ്റുചെയ്തു. ഞായറാഴ്ച പുലർച്ചെ കലാങ്കി ടൗണിൽ വെച്ചാണ് ഇയാൾ ഇരിട്ടി എക്സൈസ് ഇൻസ്പെക്ടർ സി. രജിത്തിന്റെയും സംഘത്തിന്റെയും പിടിയിലാകുന്നത്.
മലയോര മേഖലയിലെ സ്ഥിരം ചാരായ വില്പനക്കാരനായ വക്കാനെ എക്സൈസ് സംഘം ദിവസങ്ങളായി നിരീക്ഷിച്ചു വരികയായിരുന്നു. ലോക്ക്ഡൗൺ കാലത്ത് കാറിൽ കർണാടക മദ്യം കടത്തിയ കേസിൽ ജാമ്യത്തിൽ കഴിയുന്ന ഇയാളുടെ പേരിൽ എക്സൈസിലും പൊലീസിലും നിരവധി അബ്കാരി കേസുകൾ നിലവിലുണ്ട്.
മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ പി.സി. വാസുദേവൻ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) കെ.എൻ. രവി, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.കെ. ബിജു, സുരേഷ് പുൽപറമ്പിൽ, പി. ആദർശ് എന്നിവരും ഉണ്ടായിരുന്നു.