musk-natasha

സിഡ്നി: വ്യവസായ പ്രുഖനും ടെസ്‌ല ഇലക്ട്രിക് കാറുകളുടെ ഉടമയുമായ എലോൺ മസ്ക്കും ഓസ്ട്രേലിയൻ അഭിനേത്രി നതാഷ ബസറ്റും പ്രണയത്തിൽ. ബസറ്റ് തന്നെയാണ് ഒരു അഭിമുഖത്തിനിടെ ഇക്കാര്യം വെളിപ്പെടുത്തിയത്. അമ്പതുകാരനായ മസ്ക്ക് ആറു കുട്ടികളുടെ പിതാവാണ്. 27കാരിയാണ് നതാഷ.

മസ്ക്കുമായുള്ള പ്രണയബന്ധം വെളിപ്പെടുത്തിയ അഭിമുഖത്തിൽ വ്യവസായ പ്രമുഖന്റെ ബാങ്ക് ബാലൻസിനെക്കാളും തന്നെ ആകർഷിച്ചത് അദ്ദേഹത്തിന്റെ തലച്ചോറാണെന്ന് നതാഷ പറഞ്ഞു. 233 ബില്ല്യൺ അമേരിക്കൻ ഡോളറിന്റെ ആസ്തിയുള്ള മസ്ക്ക് നിലവിൽ ലോകത്തിലെ ഏറ്റവും ധനികനായ മനുഷ്യനാണ്. എലോൺ മസ്ക്ക് വളരെ നാളുകളായി നതാഷയുമായി സൗഹൃദത്തിലായിരുന്നെന്നും തന്റെ മുൻ ഭാര്യയും സംഗീതജ്ഞയുമായ ഗ്രിംസുമായി അകന്നതിന് ശേഷമാണ് ഇരുവരുടെയും ഇടയിൽ പ്രണയം മൊട്ടിട്ടതെന്നും സുഹൃത്തുക്കൾ പറഞ്ഞു. കഴിഞ്ഞ സെപ്തംബറിൽ മസ്ക്കും ഗ്രിംസുമായുള്ള ബന്ധം വേർപ്പെടുത്തിയെങ്കിലും താൻ ഇപ്പോഴും മസ്ക്കിനോടൊപ്പമാണ് താമസിക്കുന്നതെന്ന് ഗ്രിംസ് കഴിഞ്ഞ ഒക്ടോബറിൽ വ്യക്തമാക്കിയിരുന്നു. ഗ്രിംസുമായുള്ള ബന്ധത്തിൽ മസ്ക്കിന് ഒരു മകനുണ്ട്. ആദ്യ ഭാര്യയും സാഹിത്യകാരിയുമായ ജസ്റ്റിൻ മസ്ക്കിൽ അദ്ദേഹത്തിന് അഞ്ച് മക്കളുണ്ട്. അതിന് ശേഷം ബ്രിട്ടീഷ് നടിയായ തലൂലാ റൈലീയെ രണ്ട് തവണ വിവാഹം ചെയ്യുകയും ചെയ്തിരുന്നു.