
മോസ്കോ യുക്രെയിനിലെ 2 വിമത മേഖലകളെ സ്വതന്ത്ര പ്രദേശങ്ങളായി അംഗീകരിക്കുന്ന കാര്യത്തിൽ തീരുമാനം ഉടനെന്നു റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ റഷ്യൻ സുരക്ഷാ സമിതിയിലെ നിർണായക കൂടിക്കാഴ്ചയിൽ, മുതിർന്ന ഉദ്യോഗസ്ഥരുടെ അഭിപ്രായം കേട്ടതിനു ശേഷമായിരുന്നു പുടിന്റെ പ്രതികരണം. ഡോണെറ്റ്സ്ക്, ലുഗാൻസ്ക് മേഖലകളെ സ്വതന്ത്രമായതായി റഷ്യ പ്രഖ്യാപിക്കേണ്ട സമയമായെന്ന് സുരക്ഷാ കൗൺസിൽ പുടിനെ അറിയിച്ചു. നേരത്തെ ഡൊനെറ്റ്സ്‌കിലെയും ലുഗാന്‍സ്‌കിലെയും വിമത നേതാക്കള്‍ തങ്ങളെ സ്വതന്ത്ര റിപ്പബ്ലിക്കുകളായി അംഗീകരിക്കണമെന്ന് പുടിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.
യുക്രൈനിന് നേരെയുള്ള ഭീഷണിയേയും അതിര്‍ത്തിയില്‍ സൈന്യത്തെ വന്‍തോതില്‍ വിന്യസിക്കുന്നതിനെയും ചൊല്ലി ആഴ്ചകളായി റഷ്യയും പാശ്ചാത്യരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. ഏകദേശം 1.6 ലക്ഷം റഷ്യന്‍ സൈനികര്‍ യുക്രൈന്‍ ആക്രമിക്കാന്‍ സജ്ജരാണെന്നാണ് പാശ്ചാത്യ രഹസ്യാന്വേഷണ ഏജന്‍സികള്‍ അവകാശപ്പെടുന്നത്.