
ഹൈദരാബാദ്: ഹൈദരാബാദ് ബ്ലാക്ക് ഹോക്സിനെ അഞ്ചു സെറ്റുകൾക്ക് തകർത്തുവിട്ട് കാലിക്കറ്റ് ഹീറോസ് പ്രൈം വോളിബാൾ ലീഗിന്റെ സെമിഫൈനലിൽ പ്രവേശിച്ചു.ഇന്നലെ ഹൈദരാബാദിലെ ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 15-14, 15-10, 15-14, 15-14, 15-9 എന്ന സ്കോറിനാണ് കാലിക്കറ്റിന്റെ തകർപ്പൻ വിജയം. കാലിക്കറ്റ് ഹീറോസിന്റെ ഡേവിഡ് ലീ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. അഞ്ച് സെറ്റ് വിജയത്തോടെ ബോണസ് പോയിന്റ് നേടിയ കാലിക്കറ്റ് ആറു മത്സരങ്ങളിൽ നിന്ന് ഏഴു പോയിന്റുമായി ലീഗ് പട്ടികയിൽ രണ്ടാമതെത്തി.