
മലയാളികളുടെ പ്രിയ താരം മഞ്ജുവാര്യരുടെ പുതിയ ചിത്രം ആയിഷ യുഎഇയിൽ ഒരുങ്ങുകയാണ്. ആദ്യ മലയാള അറബിക് ചിത്രമെന്ന വിശേഷണത്തോടെയെത്തുന്ന ചിത്രത്തിൽ ഒട്ടേറെ കൗതുകങ്ങളുണ്ട്. ഇംഗ്ലീഷ് ഉൾപ്പെടെ ഏഴു ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.
ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട പുതിയൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. മഞ്ജു കാറിൽ പോകുന്ന ഒരു രംഗത്തിന്റെ ചിത്രീകരണത്തിനായി റാസൽഖൈമയിലെ റോഡ് മുഴുവൻ ബ്ലോക്ക് ചെയ്തു കൊടുത്തിരിക്കുകയാണ് യുഎഇ ഗവൺമെന്റ്. ചിത്രത്തിന്റെ വീഡിയോ വളരെ വേഗമാണ് ജനശ്രദ്ധയാർജിച്ചത്.
ചിത്രത്തിന് വേണ്ടി മഞ്ജുവിനെ ഡാൻസ് പഠിപ്പിക്കുന്നത് പ്രഭുദേവയാണ്. നീണ്ട ഇടവേളയ്ക്കു ശേഷമാണ് പ്രഭുദേവ ഒരു മലയാള സിനിമയിൽ നൃത്ത സംവിധായകനായി എത്തുന്നത്. ക്ലാസ്‌മേറ്റ്സിലൂടെ മലയാളികളുടെ പ്രിയങ്കരിയായ രാധികയും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.