ചരിത്രത്തിൽ ആദ്യമായാണ് നിരവധി ശക്തിപീഠങ്ങളിലെ ആചാര്യന്മാർ ഒത്തുചേർന്ന് മേയ് 6 മുതൽ 16 വരെ മഹാകാളികായാഗം നടത്തുന്നത്
ഒരു ചെറുപ്പക്കാരന്റെ അതിരുകളില്ലാത്ത ആത്മീയസ്വപ്നം യാഥാർത്ഥ്യമാകുന്നതാണ് മഹാകാളികായാഗം. സന്യാസി സഭയുടെ ദേശീയ സെക്രട്ടറിയും സൂര്യവംശി ശനീശ്വര സന്യാസി അഖാഡയുടെ ഇന്റർനാഷണൽ ചീഫ് ജനറൽ സെക്രട്ടറിയും മഹാകാല ഭൈരവ അഖാഡയുടെ ചീഫ് ജനറൽ സെക്രട്ടറിയുമായ ആനന്ദ് നായരുടെ പതിനാല് വർഷത്തെ ആലോചനയും പുനരാലോചനയും സ്വപ്നവുമാണ് ഈ വരുന്ന മേയ് ആറാം തീയതി മുതൽ പതിനാറാം തീയതി വരെ പൗർണമിക്കാവിൽ നടക്കുന്ന മഹാകാളികായാഗത്തിലൂടെ യാഥാർത്ഥ്യമാകുന്നത്.കേന്ദ്ര സർവീസിൽ ജോലിയുണ്ടായിരുന്നതിനാൽ ആനന്ദ് നായർ ഇന്ത്യ മുഴുവൻ കണ്ടു. ഇന്ത്യയോടൊപ്പം സന്യാസികളേയും ആശ്രമങ്ങളേയും കണ്ടു. അച്ഛൻ വേണുഗോപാലൻ നായരിൽ നിന്നും കിട്ടിയ ആത്മീയ അറിവുകൾക്ക് സന്യാസിമാർ വളവും വെള്ളവും കൊടുത്തു. കുട്ടിക്കാലം മുതലേ തൊഴുതിരുന്ന, ആരാധിച്ചിരുന്ന ആഴിമല ശിവഭഗവാൻ കൂടെയുണ്ടെന്ന വിശ്വാസമാണ് ശക്തിപീഠങ്ങളെ കുറിച്ചും യാഗങ്ങളെ കുറിച്ചും പഠിക്കാൻ ആനന്ദ് നായർക്ക് പ്രേരണയായത്. കേന്ദ്ര സേനയിലെ ജോലി അതിന് സഹായകമാകുകയും ചെയ്തു. ഒരു സാധാരണ മലയാളിക്ക് എത്തിപ്പെടാൻ കഴിയാത്ത ശക്തിപീഠങ്ങളിൽ എത്തുകയും ഒരു സാധാരണ മലയാളിക്ക് കാണാൻ കഴിയാത്ത അഘോരി സന്യാസിമാരെ കാണുകയും ചെയ്തപ്പോഴാണ് ഭാരതീയ ആത്മീയതയുടെ ആഴവും പരപ്പും ആനന്ദ് നായർക്ക് കുറച്ചെങ്കിലും മനസിലായത്.അവിടെ നിന്നാണ് മഹാകാളികായാഗത്തെ കുറിച്ച് സ്വപ്നം കാണാൻ തുടങ്ങിയത്.ഗണേശോത്സവ ട്രസ്റ്റിന്റെ മുഖ്യകാര്യദർശിയായ എം.എസ്. ഭുവനചന്ദ്രന്റെ പിന്തുണ കൂടിയായപ്പോൾ ഇന്ത്യയിൽ ആദ്യമായി നടത്തുന്ന മഹാകാളികായാഗം യാഥാർത്ഥ്യത്തിലേക്കെത്തി.
ന്നകന്നും അലഞ്ഞു നടക്കുന്ന പരമേശ്വരന്റെ മനസ് മാറ്റാനായി ദേവൻമാർ ഒത്തുകൂടി. സതീദേവിയുടെ ജീവനില്ലാത്ത ശരീരത്തെ ഭഗവാന്റെ തോളിൽ നിന്നും വീഴ്ത്താനായി മഹാവിഷ്ണു സുദർശനചക്രം പ്രയോഗിച്ചു.സുദർശന ചക്രമേറ്റ് സതീദേവിയുടെ ശരീരഭാഗങ്ങൾ ചിതറി തെറിച്ചു വീണ സ്ഥലങ്ങളാണ് ആത്മീയതയുടെ ശക്തിപീഠങ്ങളായി അറിയപ്പെടുന്നത്. ആ ശക്തിപീഠങ്ങളിൽ നിന്നാണ് അക്ഷര ദേവതമാരും ഉണ്ടായത്.

ശക്തിപീഠങ്ങൾ
പിതാവായ ദക്ഷന്റെ അവഗണനയിൽ മനംനൊന്ത് ജീവത്യാഗം ചെയ്ത സതിയുടെ ജീവനില്ലാത്ത ശരീരവും തോളിലിട്ട് ഭർത്താവായ ശ്രീപരമേശ്വരൻ അലഞ്ഞു. ലോകരക്ഷ മറന്നും കർത്തവ്യങ്ങളിൽ നി
മഹാകാളികായാഗവും
അഘോരി സന്യാസിമാരും
യാഗം ഒരു നാടിന്റെ കൂട്ടായ്മ കൂടിയാണ്. താന്ത്രികയാഗമെന്നും വൈദീക യാഗമെന്നും യാഗങ്ങളെ രണ്ടായി തിരിച്ചിരിക്കുന്നു. പ്രകൃതിയെ ശക്തിയായി കണ്ട് ചെയ്യുന്നതാണ് വൈദിക യാഗം. ദേവൻമാരേയും ദേവതകളേയും മുൻനിർത്തി ചെയ്യുന്നതാണ് താന്ത്രിക യാഗം. താന്ത്രിക യാഗത്തിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നതാണ് മഹാകാളികായാഗം. കാലത്തെ പോലും ജയിക്കാൻ കഴിവുള്ളവൾ എന്ന അർത്ഥത്തിലാണ് മഹാകാളിക എന്നറിയപ്പെടുന്നത്. കാളീദേവിയുടേയും പരമേശ്വരന്റേയും സാന്നിദ്ധ്യം ഉറപ്പിക്കുന്നതാണ് ഓരോ യാഗങ്ങളും. നാളിതുവരെ ഓരോ ശക്തിപീഠവും അവരവരുടേതായ പ്രത്യേകം പ്രത്യേകം യാഗങ്ങളാണ് നടത്താറുള്ളത്. എന്നാൽ നിരവധി ശക്തിപീഠങ്ങൾ ഒന്നിച്ചു ചേർന്ന് നടത്തുന്ന മഹാകാളികായാഗം ഇന്ത്യയുടെ ആത്മീയ ചരിത്രത്തിൽ ആദ്യമായാണ് പൗർണമിക്കാവിൽ നടക്കുന്നത്. കർണാടകയിലെ മൂകാംബിക ക്ഷേത്രത്തിലെ മുഖ്യ തന്ത്രി ഡോ. രാമചന്ദ്ര അഡിഗയാണ് മഹാകാളികാ യാഗത്തിന് നേതൃത്വം നൽകുന്നത്. മൂകാംബിക ക്ഷേത്രത്തിന് പുറമേ ആന്ധ്രാപ്രദേശിലെ കാളഹസ്തി ക്ഷേത്രം, മദ്ധ്യപ്രദേശിലെ ഉജ്ജൈനി ക്ഷേത്രം, പഞ്ചാബിലെ മാതാ കാളീ ശക്തിപീഠ ക്ഷേത്രം, ആസാമിലെ കാമാഖ്യ ദേവീക്ഷേത്രം, പശ്ചിമ ബംഗാളിലെ താരാപീഠ് കാളീക്ഷേത്രം, ഒറീസയിലെ കാളി ബിമലാദേവീ ക്ഷേത്രം, പശ്ചിമ ബംഗാളിലെ ശ്രീ കാളികാ ക്ഷേത്രം, തെലുങ്കാനയിലെ കാളികാ ക്ഷേത്രം, ആസാമിലെ കാമാഖ്യ ദേവീക്ഷേത്രം, ഉത്തർപ്രദേശിലെ മാ വിന്ധ്യാ വാസിനീ ക്ഷേത്രം, ഹിമാചൽപ്രദേശിലെ മാ ജ്വാലാമുഖി ശക്തിപീഠ് ക്ഷേത്രം, മദ്ധ്യപ്രദേശിലെ മഹാകാല ഭൈരവ ക്ഷേത്രം, കാശിയിലെ വിശ്വനാഥ ക്ഷേത്രം, ഗുജറാത്തിലെ സോമനാഥ ക്ഷേത്രം എന്നിവിടങ്ങളിലെ പുരോഹിതൻമാരും ഇന്ത്യയിലെ പ്രമുഖ ആശ്രമങ്ങളിലെ സന്യാസി ശ്രേഷ്ഠൻമാരും മഹാകാളികയാഗത്തിൽ പങ്കെടുക്കുന്നുണ്ട്. അതിതീവ്രമായ സാധനയിലൂടെ ആത്മീയതയുടെ അമൂർത്തതയിലെത്തുന്നവരാണ് അഘോരി സന്യാസിമാർ. ആത്മീയതയുടെ പൂർണതയ്ക്കായി സ്വയം കഠിനത സ്വീകരിച്ചുകൊണ്ട് ഇഹലോകത്തിലെ ഭൗതികജീവിത സൗകര്യങ്ങളെ പൂർണമായി വെടിയുകയും ജീവൻ നിലനിർത്താനുള്ള ശ്വാസവും ഭക്ഷണവും മാത്രം സ്വീകരിക്കുകയും ചെയ്യുന്ന അഘോരി സന്യാസിമാർ ആദ്യമായാണ് കേരളത്തിൽ വരുന്നത്.

സ്വാമി കൈലാസപുരി
അഘോരി സന്യാസിമാർക്കിടയിൽ 'മഹാകാൽ ബാബ" എന്നറിയപ്പെടുന്ന കൈലാസപുരി സ്വാമിയും മഹാകാളികായാഗത്തിൽ പങ്കെടുക്കുന്നുണ്ട്. 87 വയസുള്ള കൈലാസപുരി സ്വാമി പതിനൊന്ന് വർഷം മഹാകാലേശ്വർ ശിവക്ഷേത്രത്തിലെ ചുടലഭസ്മാഭിഷേക ആചാര്യനായിരുന്നു. അതിനുശേഷം ഉത്തരാഖണ്ഡിൽ സ്വന്തമായി ആശ്രമം സ്ഥാപിച്ചെങ്കിലും ഹിമാലയ സാനുക്കളിലാണ് കൈലാസ പുരി സ്വാമിജി തപസ് ചെയ്യുന്നത്.രുദ്രാക്ഷമാലകളാണ് വസ്ത്രമായും ആഭരണമായും ഉപയോഗിക്കുന്നത്. ചുടലഭസ്മം ശരീരത്തിൽ പൂശി തൃശൂലവും ഡമരുവുമായാണ് കൈലാസപുരി സ്വാമിയുടെ ജീവിതയാത്രകൾ. സന്യാസി സമൂഹത്തിലെ ഏറ്റവും ഉയർന്ന പദവിയായ 'ആചാര്യ ശ്രീശ്രീ 1008 മഹാമണ്ഡലേശ്വർ" നേടിയ കൈലാസപുരി സ്വാമി ആദ്യമായാണ് ദക്ഷിണേന്ത്യയിൽ വരുന്നത്.മൂന്ന് വർഷങ്ങൾക്കു മുമ്പ് മഹാകാലേശ്വർ ശിവക്ഷേത്രത്തിലെ ശിവലിംഗത്തിൽ നെയ്യഭിഷേക സമയത്ത് കൈലാസപുരി സ്വാമിയുടെ മുഖം തെളിഞ്ഞു കണ്ടതോടെ ഭക്തർക്കിടയിൽ അവധൂതനായാണ് അറിയപ്പെടുന്നത്. കൈലാസപുരി സ്വാമിയുടെ ജീവിതത്തിൽ ആദ്യമായാണ് ഒരു പൊതുപരിപാടിയായ യാഗത്തിൽ പങ്കെടുക്കുന്നത്.
യാഗഭൂമിയാകുന്ന
പൗർണമിക്കാവ്
അക്ഷരദേവതമാരെ പ്രതിഷ്ഠിച്ചിരിക്കുന്ന പൗർണമിക്കാവിലാണ് മഹാകാളികായാഗം നടക്കുന്നത്. ആയ് രാജവംശത്തിന്റെ കുലദേവത കുടിയിരിക്കുന്ന ക്ഷേത്രമാണ് പൗർണമിക്കാവ്. രണ്ടായിരം വർഷങ്ങൾക്കു മുമ്പ് കരിന്തനടുക്കൻ സ്ഥാപിച്ച കാന്തള്ളൂർശാലയുടെ തുടക്കവും പൗർണമിക്കാവിൽ നിന്നായിരുന്നു. വിദ്യയുടേയും കലയുടേയും തൊഴിലിന്റേയും മാത്രമല്ല, യുദ്ധത്തിന്റേയും ദേവത കൂടിയാണ് പൗർണമിക്കാവിലെ ദേവി. ദേവിയുടേയും ശിവന്റേയും സാന്നിദ്ധ്യം ശക്തമായി ഉള്ളതു കൊണ്ടാണ് പൗർണമിക്കാവിലെ ഭൂമിയെ മഹാകാളികായാഗത്തിന്റെ യാഗഭൂമിയായി തിരഞ്ഞെടുത്തത്. തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്തിനടുത്ത് വെങ്ങാനൂരിലെ ചാവടിനടയിലുള്ള പൗർണമിക്കാവിൽ ഏഴായിരത്തഞ്ഞൂറ് ഇഷ്ടികകൾ കൊണ്ടാണ് യാഗപീഠം ഒരുക്കുന്നത്.
യാഗഫലം
കലികാല രക്ഷകയാണ് കാളീദേവി.രോഗങ്ങളാലും ദാരിദ്ര്യത്താലും മഹാമാരികളാലും വേദനിക്കുകയും വിഷമിക്കുകയും ചെയ്യുന്നവർക്കുള്ള പരിഹാരമാണ് യാഗഫലം. കാളീദേവിയെ സ്മരിച്ച് യാഗാഗ്നിൽ അർപ്പിക്കുന്നതെല്ലാം ലോകത്തിന്റേയും മനുഷ്യരുടേയും നഷ്ടങ്ങളും കഷ്ടങ്ങളും ദുഃഖങ്ങളും ദുരിതങ്ങളുമാണ്.
മഹാകാളികായാഗം കഴിയുമ്പോൾ മഹാമാരികളും പ്രകൃതിദുരിതങ്ങളും ഇല്ലാത്ത പുതിയൊരു ലോകവും പുതിയൊരു കാലവും പുതിയൊരു മനുഷ്യനും പുതിയൊരു ജീവിതവുമാണ് ഉണ്ടാകുന്നത്. മഹാകാളികായാഗത്തിൽ കാലഭൈരവ ഹവനവുമുണ്ട്. ഒരു ലക്ഷത്തി പതിനായിരത്തെട്ട് തിലഹോമങ്ങൾക്ക് തുല്യമാണിത്. ഒരു കാലഭൈരവ ഹവനത്തിലൂടെ പതിനാറ് തലമുറയുടെ പിതൃമോക്ഷം ലഭിക്കുമെന്നാണ് വടക്കേയിന്ത്യൻ സന്യാസിമാരിൽ നിന്ന് ജ്യോതിഷവും വാസ്തുശാസ്ത്രവും പഠിച്ച് ആത്മീയയാത്ര നടത്തുന്ന ആനന്ദ് നായർ പറയുന്നത്. പിതൃക്കൾക്ക് മോക്ഷം കിട്ടാത്തതു കൊണ്ടാണ് പല കുടുംബങ്ങളിലും സ്വത്തുണ്ടെങ്കിലും സ്വസ്ഥത കിട്ടാത്തതെന്നും ആനന്ദ് നായർ പറയുന്നു.
മേയ് ആറു മുതൽ പതിനാറു വരെ തിരുവനന്തപുരം വിഴിഞ്ഞത്തിനടുത്ത് വെങ്ങാനൂരിലെ ചാവടിനടയിലുള്ള പൗർണമിക്കാവിൽ നടക്കുന്ന മഹാകാളികായാഗം വിജയിപ്പിക്കുന്നതിനുള്ള നെട്ടോട്ടത്തിലാണ് ആനന്ദ് നായർ. ആത്മീയതയെ കുറിച്ച് ആദ്യമായി പറഞ്ഞു കൊടുത്ത ഇസായി ആശ്രമത്തിലെ പോറ്റി സ്വാമിയേയും പോറ്റി സ്വാമിയിൽ നിന്ന് കിട്ടിയ അറിവുകളെ ആളിക്കത്തിച്ച ആഴിമല ശിവക്ഷേത്രത്തിലെ മുഖ്യ പൂജാരിയായ ജ്യോതിഷ് കുമാറിനേയും മഹാദൗത്യത്തിന് പിന്തുണയും മനോബലവും നൽകുന്ന ഗണേശോത്സവ ട്രസ്റ്റിന്റെ മുഖ്യകാര്യദർശിയായ എം.എസ്. ഭുവനചന്ദ്രനേയും ഭാഗവതാചാര്യൻ പള്ളിക്കൽ സുനിലിനേയും ഓരോ നിമിഷവും മനസ് കൊണ്ട് ആനന്ദ് നായർ നമിക്കുകയാണ്.എല്ലാ കാര്യങ്ങൾക്കും പിന്തുണ കൊടുക്കുന്ന ഭാര്യ ശ്രീജാ നായരും മക്കളായ ശിവ പ്രിയയും വിഷ്ണു പ്രിയയുമാണ് ആനന്ദ് നായരുടെ ശക്തി.
(ലേഖകന്റെ ഫോൺ: 9961584123)