
വീട്ടിലെ എല്ലാവർക്കും യൂട്യൂബ് ചാനലുള്ള കുടുംബമാണ് നടൻ കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധുവും മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക തുടങ്ങിയവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. ലക്ഷക്കണക്കിന് ഫോളോവേഴ്‌സാണ് ഓരോരുത്തർക്കും ഉള്ളത്.
തങ്ങളുടെ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങൾ ഇവർ ആരാധകരെ അറിയിക്കാറുണ്ട്. കുക്കിംഗിന്റെയും, യാത്ര പോകുന്നതിന്റെയും, ആഘോഷങ്ങളുടെയുമൊക്കെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്.
ഇപ്പോഴിതാ അണ്ടർ വാട്ടർ ഫോട്ടോഷൂട്ടുമായെത്തിയിരിക്കുകയാണ് ദിയ കൃഷ്ണ. സാഹസിക രംഗം പകർത്തിയതാകട്ടെ സ്വിമ്മിംഗ് പൂളിൽ നിന്നും. അഹാന കൃഷ്ണയാണ് സഹോദരിയുടെ വീഡിയോ എടുത്തത്. വെള്ളിത്തിരയിൽ ഇതുവരെ അരങ്ങേറ്റം കുറിച്ചില്ലെങ്കിലും സോഷ്യൽ മീഡിയയിൽ താരമാണ് ദിയ. ഇൻസ്റ്റഗ്രാമിൽ ഒരു മില്യൺ ഫോളോവേഴ്സാണ് ഉള്ളത്.