
ന്യൂഡൽഹി: റഷ്യ- യുക്രെയിൻ സംഘർഷം രൂക്ഷമാവുന്നതിനിടെ ഇന്ത്യൻ വിദ്യാർത്ഥികളോട് തിരികെയെത്താൻ നിർദേശിച്ച് യുക്രെയിനിലെ ഇന്ത്യൻ എംബസി. സർവകലാശാലകൾ ഓൺലൈൻ ക്ളാസുകൾ നൽകുന്നതിനെക്കുറിച്ച് അന്തിമ തീരുമാനം അറിയിക്കുന്നതുവരെ കാത്തുനിൽക്കാതെ എത്രയും വേഗം തിരികെ ഇന്ത്യയിലെത്താനാണ് എംബസി നിർദേശിച്ചിരിക്കുന്നത്.
മെഡിക്കൽ സർവകലാശാലകൾ ഓൺലൈൻ ക്ളാസുകൾ സ്ഥിരീകരിക്കുന്നത് സംബന്ധിച്ച് നിരവധി പേർ ആശങ്ക അറിയിക്കുന്നുണ്ട്. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ക്ളാസുകൾ കാര്യക്ഷമമാക്കുന്നതിനായി ബന്ധപ്പെട്ട അധികാരികളുമായി എംബസി നിരന്തരം ആശയവിനിമയം നടത്തുകയാണ്. സുരക്ഷ കണക്കിലെടുത്ത് സർവകലാശാലകളിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിക്കുന്നതുവരെ കാത്തുനിൽക്കാതെ വിദ്യാർത്ഥികൾ എത്രയും വേഗം യുക്രെയിൻ വിടണമെന്ന് എംബസി നിർദേശിച്ചു.
ADVISORY TO INDIAN STUDENTS IN UKRAINE.@MEAIndia @PIB_India @IndianDiplomacy @DDNewslive @PTI_News @IndiainUkraine pic.twitter.com/7pzFndaJpl
— India in Ukraine (@IndiainUkraine) February 22, 2022
ഇത് മൂന്നാം തവണയാണ് കീവിലെ ഇന്ത്യൻ എംബസി സുരക്ഷാ നിർദേശങ്ങൾ നൽകുന്നത്. സ്ഥിതിഗതികൾ രൂക്ഷമാവുന്നതിനാൽ യുക്രെയിനിൽ താമസിക്കുന്നത് അനിവാര്യമല്ലെന്ന് കരുതുന്ന ഇന്ത്യക്കാരും വിദ്യാർത്ഥികളും താത്കാലികമായി യുക്രെയിൻ വിടണമെന്ന് ഫെബ്രുവരി 20നും എംബസി നിർദേശം നൽകിയിരുന്നു. ഫെബ്രുവരി 15നാണ് ഇന്ത്യൻ എംബസി ആദ്യ മുന്നറിയിപ്പ് നൽകിയത്.
Advisory on Flights between India-Ukraine
— India in Ukraine (@IndiainUkraine) February 21, 2022
as on 21 February 2022
Kind attention: Students/Indian Nationals in Ukraine @MEAIndia @PIB_India @DDNewslive @IndianDiplomacy @PIBHindi pic.twitter.com/wUrI80IKVs