
ആലിയ ഭട്ടിനെ നായികയാക്കി സഞ്‌ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന ഗംഗുഭായ് കത്ത്യാവാടി വെള്ളിയാഴ്ച റിലീസ് ചെയ്യാൻ ഒരുങ്ങുമ്പോൾ ചിത്രത്തിനെതിരെയും നായിക ആലിയ ഭട്ടിനെതിരെയും ആലിയയുടെ പിതാവും സംവിധായകനുമായ മഹേഷ് ഭട്ടിനെതിരെയും രൂക്ഷവിമർശനവുമായി നടി കങ്കണ റനൗട്ട്. ''ഈ വെള്ളിയാഴ്ച 200 കോടി രൂപ ബോക്‌സോഫീസിൽ ചാരമാകും. പപ്പയുടെ (മാഫിയ ഡാഡി) മാലാഖയ്ക്ക് (ഇപ്പോഴും ബ്രിട്ടീഷ് പാസ്‌പോർട്ട് കൈവശം വയ്ക്കാൻ ഇഷ്ടപ്പെടുന്നു) വേണ്ട, പപ്പയ്ക്ക് ഇയാളുടെ സുന്ദരിയും ബുദ്ധിയുമില്ലാത്ത മകൾക്ക് അഭിനയിക്കാൻ അറിയുമെന്ന് തെളിയിക്കണം. ഈ സിനിമയുടെ ഏറ്റവും പോരായ്മ കാസ്‌റ്റിംഗ് ആണ്. മാഫിയ ഉള്ളിടത്തോളം കാലം ബോളിവുഡിന് നാശത്തിലേക്ക് പോകാനാണ് വിധി. പപ്പയുടെ ബോളിവുഡ് മാഫിയയാണ് സിനിമയെ നശിപ്പിച്ചത്. കങ്കണ കുറിച്ചു.