iste

തിരുവനന്തപുരം: ഇന്ത്യൻ സൊസൈറ്റി ഫോർ ടെക്നിക്കൽ എജ്യുക്കേഷന്റെ (ഐ എസ് ടി ഇ) 32ാമത് സംസ്ഥാന ഫാക്കൽട്ടി കൺവെൻഷൻ ഫെബ്രുവരി 19ന് തിരുവനന്തപുരം ട്രിനിറ്റി എഞ്ചിനീയറിംഗിൽ കോളേജിൽ നടന്നു. എ പി ജെ അബ്ദുൾ കലാം ടെക്നിക്കൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.രാജശ്രീ എം എസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.സജി ഗോപിനാഥ്, എ ഐ സി ടി ഇ പോളിസി ആൻഡ് പ്ളാനിംഗ് ബ്യൂറോ ഉപദേഷ്ടാവ് ഡോ.രമേഷ് ഉണ്ണികൃഷ്ണൻ, ഐ എസ് ടി ഇ പ്രസിഡന്റ് ഡോ.പ്രതാപ് സിൻഹാ കക്കാസൊ ദേശായി എന്നിവർ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. അന്താരാഷ്ട്ര വിദഗ്ദ്ധരായ ഡോ.സുധേഷ് കുമാർ (യൂണിവേഴ്സിറ്റി സെയിൽസ്, മലേഷ്യ). ഡോ.ഡേവിഡ് നടരാജ് (യു ഐ ടി എം, മലേഷ്യ) ഓൺലൈൻ ലേണിംഗ് ഇന്നോവേഷൻ മേധാവി ബ്രയാൻ മുള്ളിഗൻ (ഐ ടി സ്ളീഗോ, ഐർലാൻഡ്), എന്നിവർ ഫാക്കൽട്ടി എന്റർപ്രണർഷിപ്പ് ആൻഡ് എജ്യുക്കേഷണൽ ടെക്നോളജി ഫോർ ദി നോളജ് എക്കണോമി എന്ന വിഷയത്തിൽ പാനൽ ചർച്ചയും പ്രഭാഷണവും നടത്തി.

കേരള സ്റ്റാർട്ട് അപ്പ് മിഷൻ ഡയറക്ടർ റിയാസ് മുഹമ്മദ്, ജിമ്മി ബെൻന്റക്സ് (സി ആൻഡ് ടി എഞ്ചിനീയേഴ്സ് സ്ഥാപകൻ), ദീപു എസ് നാഥ് ആൻഡ് അക്ഷയ (ജിടെക്) എന്നിവർ സമ്മേളനം അഭിസംബോധന ചെയ്തു. ഐ എസ് ടി ഇ കേരള വിഭാഗം ചെയർമാൻ ഡോ.കെ വിജയകുമാർ ഐ എസ് ടി ഇ ഫാക്കൽട്ടി പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഐ എസ് ടി ഇ കേരള വിഭാഗം മുൻ ചെയർമാൻ ഡോ.അനിൽ ബി, ട്രിനിറ്റി കോളേജ് ഒഫ് എഞ്ചിനീയറിംഗ് പ്രിൻസിപ്പൽ ഡോ.അരുൺ സുരേന്ദ്രൻ എന്നിവർ ആശംസകൾ അറിയിച്ചു.