food

ഇഷ്ടപ്പെട്ട രുചികൾ തേടി അലഞ്ഞ് കണ്ടെത്തി കഴിക്കുമ്പോഴുള്ള സന്തോഷം വലുതാണ്. അത്തരമൊരു യാത്രയാണിത്. വലിയ കൊഞ്ചിനെ ജീവനോടെ പിടിച്ച് നേരിട്ട് അടുക്കളയിൽ പോയി മസാലയൊക്കെ പിടിപ്പിച്ച് ഫ്രൈ ചെയ്തെടുത്ത് കഴിക്കുന്നത് ഒരു രസം തന്നെയല്ലേ.

ആ എരിവ് മാറാനായി അല്പം ഐസ്ക്രീം ആയാലോ. ഇത് വെറും ഐസ്‌ക്രീമല്ല. പുട്ട് ഐസ്ക്രീമാണ്. കൂട്ടിന് ഡ്രൈ ഫ്രൂട്സും കൂടി ചേരുമ്പോൾ സംഗതി ഉഷാറായി. ഇനി ഈ കഴിച്ചതിന്റെയൊക്കെ ക്ഷീണം മാറാൻ കുറച്ച് ഹൂക്ക വലിച്ചാലോ... ഇതാ കൊഞ്ച് ഫ്രൈയും ഐസ്ക്രീം പുട്ടും ഹൂക്കയും ഒക്കെ ചേർന്ന അടിപൊളിയൊരു ഫുഡ് വ്ലോഗ്. വീഡിയോ കാണാം...