
സംവിധായികയായി അനുപമ മേനോനും നിർമ്മാതാവായി ഹിമി കെ.ജിയും അരങ്ങേറ്റം കുറിക്കുന്ന ഒന്ന് എന്ന ചിത്രം പൂർത്തിയായി. ഒരു അദ്ധ്യാപകന്റെ സംഭവബഹുലമായ കഥയാണ് പ്രമേയം.
ജോജൻ കാഞ്ഞാണി, സജീവ് മാധവ്, രതികുമാർ ടി.ആർ ഗിരീഷ് പെരിഞ്ചേരി ,കല്യാണി, നിമിഷ, അജീഷ് സുകുമാരൻ, സൈലു ചാപ്പി, ഇഷാക്ക് കാളികാവ്, സാന്ദ്ര പ്രസാദ്, ഐശ്വര്യ പ്രവീൺ, റീറേഷ്, ജോബിൻ ജോസ്,ഷക്കീർ, ഷൈക് ഫെബിൻ, അമൻ, ജയ്സർ സേവ്യർ എന്നിവരാണ് താരങ്ങൾ. മാർച്ചിൽ ചിത്രം റിലീസ് ചെയ്യും. കഥ - കപിൽ, തിരക്കഥ- ഗോപു പരമശിവൻ, ഛായാഗ്രഹണം - ഷാജി അന്നക്കര, എഡിറ്റർ -ജയചന്ദ്ര കൃഷ്ണ, പി.ആർ.ഒ അയ്മനം സാജൻ