
മോഹൻലാലിന്റെ പുതിയ ചിത്രം ആറാട്ട് തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. വമ്പൻ താര നിരയിലെത്തിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കിടുകയാണ് കൗമുദി മൂവീസിലുടെ റോണി ഡേവിഡും മാളവിക മോഹനും. ചിത്രത്തിൽ ലാൽ സാർ തന്നെ അടിക്കുന്ന ഒരു സീനുണ്ടെന്നും ഒറ്റ ഷോട്ടിലാണ് ആ സീനെടുത്തതെന്നും റോണി പറയുന്നു. എന്നിട്ടും വളരെ മനോഹരമായി, കൃത്യതയോടെ അദ്ദേഹം ചെയ്‌തു.
സീനെടുക്കുന്നതിന് മുമ്പ് ലാൽ സാർ അടുത്തു വന്ന് ചോദിച്ചു; മോനെ നീ എവിടെ വരെ വരുമെന്ന്. ഞാൻ ഇവിടെ തന്നെ നിൽക്കുമെന്ന് പറഞ്ഞപ്പോൾ അദ്ദേഹം കുറച്ച് പിന്നിലേക്ക് മാറി കൈ കൊണ്ട് അളവെടുത്തു. എന്നിട്ടാണ് ആ അടി സീൻ ചെയ്‌തത്. കൃത്യം അളവിൽ അത് കിട്ടി. സ്റ്റണ്ട് സീനുകളിൽ ഇത്രയും ഫ്ലെക്‌സിബിളായ താരം വേറെയില്ലെന്നും റോണി ഡേവിഡ് പറയുന്നു.