
ക്വീൻസ്ടൺ: ന്യൂസിലൻഡിനെതിരായ വനിതാ ഏകദിന പരമ്പരയിലെ നാലാം മത്സരത്തിലും ഇന്ത്യയ്ക്ക് തോൽവി. 63 റൺസിനാണ് ഇന്ത്യ തോറ്റത്. 5 മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ ന്യൂസിലൻഡ് 4-0ത്തിന് മുന്നിലാണ്. മഴമൂലം 20 ഓവറായി ചുരുക്കിയ നാലാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കിവീസ് അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തു. മറുപടിക്കിറങ്ങിയ ഇന്ത്യ 17.5 ഓവറില്‍ 128റൺസിന് ഓള്‍ ഔട്ടാവുകയായിരുന്നു.68 റണ്‍സെടുക്കുകയും മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത അമേലിയ കേറിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ന്യൂസിലൻഡിന് വിജയം സമ്മാനിച്ചത്.
റിച്ചയ്ക്ക് റെക്കാഡ്
മത്സരത്തിൽ ഇന്ത്യ തോറ്റെങ്കിലും അതിവേഗ അർദ്ധ സെഞ്ച്വറിയുമായി ബാറ്റർ റിച്ച ഘോഷ് കൈയടി നേടി. ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ അർദ്ധ സെഞ്ച്വറി നേടുന്ന ഇന്ത്യൻ വനിതാ താരം എന്ന റെക്കാഡാണ് റിച്ച സ്വന്തമാക്കിയത്. ന്യൂസിലനഡിനെതിരെ ഇന്നലെ വെറും 26 പന്തലാണ് റിച്ച അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയത്.
4 വീതം സിക്സും ഫോറും ഉൾപ്പെടെ 52 റൺസ് നേടിയ റിച്ചയായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറർ.