
മോഹൻലാൽ- ബി. ഉണ്ണിക്കൃഷ്ണൻ ചിത്രം ആറാട്ടിന് മൂന്നുദിവസം കൊണ്ട് ലഭിച്ചത് 17.80 കോടി. ചിത്രത്തിന്റെ ആഗോള ഗ്രോസ് കളക്ഷനാണിത്. ഫെബ്രുവരി 18ന് തിയേറ്ററിൽ എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. ഉദയകൃഷ്ണയുടെ രചനയിൽ ബി. ഉണ്ണിക്കൃഷ്ണൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്. വിജയരാഘവൻ, സായ്‌കുമാർ, സിദ്ദിഖ്, ജോണി ആന്റണി, നന്ദു, കോട്ടയം രമേഷ്, ഇന്ദ്രൻസ്, ലുക്‌മാൻ ശ്രദ്ധ ശ്രീനാഥ്, രചന നാരായണൻകുട്ടി തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.