svalbard-global-seed-vaul

ലോകാവസാന നിലവറ വീണ്ടും തുറക്കുന്നു. സ്വാല്‍ബാര്‍ഡ് ഗ്ലോബല്‍ സീഡ് വാള്‍ട്ട് അഥവാ ലോകാവസാന നിലവറ സ്ഥിതി ചെയ്യുന്നത് ആര്‍ട്ടിക്കിനോട് ചേര്‍ന്നുള്ള ഭൂപ്രദേശത്താണ്. ലോകത്തെ ഭക്ഷ്യയോഗ്യമായ എല്ലാ സസ്യവിഭാഗങ്ങളുടെയും വിത്തുകള്‍ സുരക്ഷിതമായി സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിലവറ ആരംഭിച്ചത്.

ലോകാവസാന നിലവറ എന്ന പേരുണ്ടെങ്കിലും ലോകാവസാനം സംഭവിച്ചാല്‍ ഉപയോഗിക്കുക എന്നതല്ല ഈ നിലവറയുടെ ആത്യന്തിക ലക്ഷ്യം. ഭാവിയിലും ഇപ്പോഴുള്ള സസ്യവിഭവങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുക എന്നതാണ് ഈ നിലവറയുടെ ലക്ഷ്യം. വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് ഈ നിലവറ തുറക്കുന്നത്.