
വ്ലാഡിമിർ പുട്ടിൻ
റഷ്യൻ പ്രസിഡന്റ്
വയസ്സ് 69
ജനനം - 1952 ഒക്ടോബർ 7ന് ലെനിൻഗ്രാഡിൽ (സെന്റ് പീറ്റേഴ്സ്ബർഗ് ).
വിദ്യാഭ്യാസം - ലെനിൻഗ്രാഡ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമ ബിരുദം
ജൂഡോയിൽ ബ്ലാക്ക് ബെൽറ്റ്
1975 - 1990 വരെ സോവിയറ്റ് ചാര സംഘടനയായ കെ.ജി.ബിയിൽ സീക്രട്ട് ഏജന്റ്
1990 - 1991 സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് പിന്നാലെ സെന്റ് പീറ്റേഴ്സ്ബർഗ് മേയറുടെ വിദേശകാര്യ ഉപദേഷ്ടാവ്
1996- ക്രെംലിനുമായി ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങി
1998 - എസ്.എസ്.ബി തലപ്പത്തേക്ക് (കെ.ജി.ബിയുടെ പുതിയ രൂപം )
1999 - ബോറിസ് യെൽറ്റ്‌സിനു കീഴിൽ പ്രധാനമന്ത്രി
2000 - പ്രസിഡന്റ് പദവിയിൽ
2004 - പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. സ്വതന്ത്രനായി പ്രചാരണം
2008 - പ്രധാനമന്ത്രി പദത്തിൽ
2012 - പ്രസിഡന്റായി തിരിച്ചെത്തി.
2014 - ക്രൈമിയ പിടിച്ചെടുത്തു, യുക്രെയിനുമായുള്ള സംഘർഷങ്ങൾക്ക് തുടക്കം
2018 - 76.7 ശതമാനം വോട്ടോടെ വീണ്ടും പ്രസിഡന്റ് പദത്തിൽ
2021 - 2036 വരെ അധികാരത്തിൽ തുടരുന്നതിനു നിയമഭേദഗതിയിൽ ഒപ്പുവച്ചു
ലോകത്തെ ഏറ്റവും ശക്തനായ ഭരണാധികാരികളിൽ ഒരാൾ. 2014ൽ ഫോബ്സ് മാഗസിൻ ലോകത്തെ ഏറ്റവും ശക്തനായ വ്യക്തിയായി തിരഞ്ഞെടുത്തു. 2007ൽ ടൈം മാഗസിന്റെ പേഴ്സൺ ഒഫ് ദ ഇയർ.
യുക്രെയിൻ നാറ്റോയിൽ ചേരുകയാണെങ്കിൽ അത് റഷ്യയുടെ സുരക്ഷയ്ക്ക് നേരിട്ട് ഭീഷണിയാകും. റഷ്യൻ സാമ്രാജ്യം പുന:സ്ഥാപിക്കാൻ തങ്ങൾ പദ്ധതിയിടുന്നില്ല.
- വ്ലാഡിമിർ പുടിൻ