
അശ്വതി: അശ്രദ്ധമൂലം പരീക്ഷാദികളിൽ തെറ്റ് സംഭവിക്കാതെ ശ്രദ്ധിക്കണം. വിദ്യാപുരോഗതി, ഇഷ്ടജനസഹവാസം, നവീവവസ്ത്രാഭരണലബ്ധി, സത്സംഗം, ഉത്സവാഘോഷപരിപാടികളിൽ സംബന്ധിക്കും.
ഭരണി: വിദേശയാത്ര നീട്ടിവയ്ക്കും. പുതിയകൂട്ടുകെട്ടുമൂലം ഗുണാനുഭവം. ഗൃഹപരിഷ്ക്കാരം, വിദ്വത്സദസുകളിൽ സാന്നിദ്ധ്യം വഹിക്കൽ. ആശുപത്രിവാസത്തിന് സാദ്ധ്യത.
കാർത്തിക: കാര്യങ്ങളുടെ സത്യാവസ്ഥ മനസിലാക്കാതെ ചിലരെ തെറ്റിദ്ധരിച്ചതിൽ പശ്ചാത്താപമുണ്ടാകും. രാഷ്ട്രീയപരമായി ഉന്നതിയുണ്ടാകും. സൗന്ദര്യവർദ്ധകസാമഗ്രികൾക്കായി ധനം നന്നായി ചെലവഴിക്കും.
രോഹിണി: രോഗവിമുക്തിയുണ്ടാകും. പുണ്യദേവാലയങ്ങൾ സന്ദർശിക്കും. സുഹൃദ്സംഗമം. കലാപരിപാടികളിൽ പങ്കെടുക്കും.
മകയിരം: വിദേശികളുമായി പരിചയപ്പെടുവാനിടവരും. സർക്കാരിൽ നിന്ന് അനുകൂലമായ നടപടിയുണ്ടാകും. യോഗ, പാചകം, സംഗീതം തുടങ്ങിയവയിൽ താത്പര്യമുണ്ടാകും.
തിരുവാതിര: തീരുമാനിച്ച സമയത്തുതന്നെ വിവാഹം നടത്തും. നവീന വസ്തുവാഹനലബ്ധി. വ്യവഹാരവിജയം. ആഘോഷപരിപാടികളിൽ പങ്കെടുക്കും. ദിനചര്യയിൽ കാര്യമായ മാറ്റമുണ്ടാകാനിടയുണ്ട്.
പുണർതം: പുണ്യക്ഷേത്രങ്ങൾ സന്ദർശിക്കും. രാഷ്ട്രീയപരമായ നിലപാട് മാറ്റും. ഗുരുകാരണവന്മാർക്ക് രോഗം പിടിപെടാനിടയുണ്ട്. കൂട്ടുകച്ചവടം നിറുത്തി സ്വന്തമായി കച്ചവടം നടത്തി അതിൽ വിജയിക്കും.
പൂയം: പൂർവികസ്വത്ത് രേഖാപരമായി ലഭിക്കും. പുതിയ വാഹനം വാങ്ങിക്കുവാനിടയുണ്ട്. അഭിമാനം വർദ്ധിക്കുന്ന അനുഭവങ്ങളുണ്ടാകും.
ആയില്യം: ആവശ്യമില്ലാതെ അന്യരുടെ കാര്യങ്ങളിലിടപെട്ട് അവസാനം അപവാദം കേൾക്കാനിടയാകും. ജോലിക്ക് വേണ്ടിയുള്ള പരിശ്രമങ്ങൾ വൃഥാവിലാകും. പുതിയ ചുമതലകൾ ഏറ്റെടുക്കേണ്ട സാഹചര്യം വന്നുചേരും.
മകം: മടികൂടി വരുന്നതിനാൽ പരീക്ഷകൾക്കുള്ള പഠനം വേണ്ടപോലെ നടത്താൻ കഴിയാതെ വരും. ആത്മീയകാര്യങ്ങളിലും ധാർമ്മികപ്രവർത്തനങ്ങളിലും ഇടപെടും. ബന്ധുക്കൾ ശത്രുക്കളെ പോലെ പെരുമാറും.
പൂരം: പൂർണവിശ്വാസം ഇടപാടുകളിൽ വേണ്ടിവരും. കലാകാരന്മാർക്കും കായികാഭ്യാസികൾക്കും സാഹിത്യകാരന്മാർക്കും ബഹുമാനവും വരുമാനവും വർദ്ധിക്കും. ശാരീരികക്ളേശങ്ങൾ വർദ്ധിക്കും.
ഉത്രം: ഉന്നതവ്യക്തികളെ കണ്ടുമുട്ടാനും പരിചയപ്പെടുവാനും തന്മൂലം ഗുണാനുഭവമുണ്ടാകുവാനും ഇടയുണ്ട്. വിവാഹകാര്യങ്ങളിൽ അനുകൂലമായ തീരുമാനമുണ്ടാകും. മൃഗങ്ങളിൽ നിന്നും കീടങ്ങളിൽ നിന്നും ശല്യമുണ്ടാകും.
അത്തം: അപകടങ്ങളിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടും. ദൂരയാത്രകൾ മാറ്റിവയ്ക്കേണ്ടിവരും. സമൃദ്ധിയും മനഃസന്തോഷവും ലഭിക്കും. കലാകായികരംഗങ്ങളിൽ ഉയർച്ച.
ചിത്തിര: ആലോചിക്കാതെ ചെയ്തുപോയ കാര്യങ്ങളെക്കുറിച്ചോർത്ത് മനസ് വേദനിക്കും. ജീവിതപങ്കാളിയുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കണം.
ചോതി: വീടിന്റെ അറ്റകുറ്റപ്പണികൾ നടത്തും. നിദ്രാഭംഗം ഉണ്ടാകാം. സന്താനങ്ങളുടെ വിദ്യാഭ്യാസകാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തും.
വിശാഖം: ആത്മവിശ്വാസം കുറയുകയാൽ അവസരങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്താൻ കഴിയാതെ വരും. വിശ്വാസവഞ്ചനയ്ക്ക് പാത്രമാകാതിരിക്കാൻ ശ്രദ്ധിക്കണം.
അനിഴം: സദസുകളിൽ ശോഭിക്കും. ഊഹക്കച്ചവടത്തിൽ നേട്ടം. സന്താനങ്ങൾക്ക് അഭിവൃദ്ധി. കേസുകളിൽ വിജയം.
തൃക്കേട്ട: വിനോദയാത്ര പോകും. ഉദ്യോഗസ്ഥർക്ക് അവർ ഇഷ്ടപ്പെടുന്ന സ്ഥലത്തേക്ക് മാറ്റം ലഭിക്കും. ഭാഗ്യക്കുറി ലഭിക്കാനിടയുണ്ട്.
മൂലം: സാമ്പത്തിക പ്രതിസന്ധി അനുഭവപ്പെടും. കുടുംബത്തിൽ ഐക്യം നിലനിൽക്കും. വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം.
പൂരാടം: പൂർത്തീകരിക്കാത്ത ഗൃഹനിർമ്മാണം പുനരാരംഭിക്കും. ബന്ധുജനങ്ങളുടെ അഭിപ്രായവ്യത്യാസം മൂലം മനഃസംഘർഷത്തിനിടയുണ്ട്.
ഉത്രാടം: ഉന്നതവ്യക്തികളുമായി സഹകരിച്ച് വ്യാപാരം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും. രാഷ്ട്രീയപരമായ ഉന്നതി.
തിരുവോണം: രോഗശമനം, ബന്ധുജനങ്ങളിൽ നിന്ന് ധനസഹായം ലഭിക്കും. എഴുത്തുകുത്തുകളിലൂടെ ഗുണാനുഭവം.
അവിട്ടം: അവിവേകം പ്രവർത്തിക്കുകവഴി ആശുപത്രിവാസത്തിനിടയുണ്ട്. പുരസ്കാരലബ്ധിയുണ്ടാകും.
ചതയം: ബന്ധുജനസമാഗമം, ചതിയിൽപെടാതെ സൂക്ഷിക്കണം. നല്ല സുഹൃദ് ബന്ധത്തിന് സാദ്ധ്യത.
പൂരുരുട്ടാതി: സാമ്പത്തികപുരോഗതിയുണ്ടാകും. ജോലിസ്ഥലത്ത് ശത്രുശല്യം. സൗന്ദര്യവർദ്ധകസാമഗ്രികൾക്കായി നല്ല തുക ചെലവഴിക്കും.
ഉത്രട്ടാതി: ഉദ്ദേശിക്കുന്ന കാര്യങ്ങൾ സുഗമമായി നടക്കും. പ്രതീക്ഷിച്ചത്ര പ്രതിഫലം ലഭിക്കാനിടയില്ല. രഹസ്യങ്ങൾ സൂക്ഷിക്കാൻ കഴിയാത്തതിനാൽ കുഴപ്പങ്ങൾ സംഭവിക്കും.
രേവതി: രേഖകളിൽ കൃത്രിമം കാണിച്ചതിന്റെ പേരിൽ കുറ്റക്കാരനാകാൻ സാദ്ധ്യതയുണ്ട്. വളരെക്കാലമായി കാണുവാനാഗ്രഹിച്ച വ്യക്തിയെ യാദൃശ്ചികമായി കണ്ടുമുട്ടും.