accident

ഡാർജിലിംഗ്: ഉത്തരാഖണ്ഡിൽ വിവാഹസംഘം സഞ്ചരിച്ച വാഹനം കുമയൂണിലെ സുഖിദാങ് റീത്ത സാഹിബ് റോഡിന് സമീപമുള്ള മലയിടുക്കിലേക്ക് മറിഞ്ഞ് 14 പേർ മരിച്ചു. ഇന്നലെ രാവിലെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.

അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഡ്രൈവറേയും മറ്റൊരാളെയുമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരുടെ നില ഗുരുതരമാണ്.

സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകുമെന്ന് അദ്ദേഹം അറിയിച്ചു.