
ഡൊണെസ്ക് പീപ്പിൾസ് റിപ്പബ്ലിക്, ലുഹാൻസ്ക് പീപ്പിൾസ് റിപ്പബ്ലിക്
 കിഴക്കൻ യുക്രെയിനിലെ ഡോൺബാസ് മേഖലയിലെ വിമത പ്രദേശങ്ങൾ
 ഒരിക്കൽ യുക്രെയിനിന്റെ വ്യാവസായിക ഹൃദയമായിരുന്ന മേഖല
 റഷ്യൻ അതിർത്തിയിൽ കരിങ്കടലിന്റെ വടക്കൻ തീരത്താണ് ഇരു പ്രദേശങ്ങളും
 സോവിയറ്റ് കാലഘട്ടത്തിൽ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം നിരവധി റഷ്യൻ തൊഴിലാളികൾ ഈ മേഖലയിലേക്ക് കുടിയേറി
 റഷ്യൻ ഭാഷ സംസാരിക്കുന്ന പ്രവിശ്യകൾ
 ഡൊണെസ്ക് മുമ്പ് സ്റ്റാലിനോ എന്നാണ് അറിയപ്പെട്ടിരുന്നത്. സ്റ്റീൽ ഉത്പാദനത്തിലും മുൻനിരയിൽ
 ഖനനത്തിന് പേരുകേട്ട മേഖല
 ഡൊണെസ്കിൽ ഏകദേശം 20 ലക്ഷവും ലുഹാൻസ്കിൽ 15 ലക്ഷവും ജനങ്ങൾ ജീവിക്കുന്നു
 ലുഹാൻസ്കിന്റെ പഴയ പേര് 'വൊറൊഷിലോവ്‌ഗ്രാഡ് " എന്നായിരുന്നു
 2014ൽ റഷ്യ ക്രൈമിയ പിടിച്ചെടുത്തതിനു പിന്നാലെ, യുക്രെയിൻ സർക്കാരിന്റെ നിയന്ത്രണത്തിൽ നിന്ന് പിരിഞ്ഞ് സ്വയം പ്രഖ്യാപിത റിപ്പബ്ലിക്കുകളായി നിലകൊള്ളുന്നു
 നിലവിൽ റഷ്യൻ പിന്തുണയുള്ള വിമതരുടെ നിയന്ത്രണത്തിലാണ് രണ്ടു പ്രദേശങ്ങളും
 കൊവിഡ് വാക്സിനുകൾ ഉൾപ്പെടെ മേഖലയിൽ റഷ്യ വിതരണം ചെയ്തിരുന്നു
 ഇവിടുത്തെ ജനങ്ങൾക്ക് ഏകദേശം 8 ലക്ഷം പാസ്പോർട്ടുകൾ വിതരണം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്
 സൈനിക, സാമ്പത്തിക പിന്തുണയും റഷ്യ മേഖലയിലെ വിമതർക്ക് നൽകുന്നു
 ഡൊണെസ്കിനും ലുഹാൻസ്കിനും സ്വയം പ്രഖ്യാപിത തലവന്മാരുണ്ട്
 ഡെനിസ് പുഷ്‌ലിൻ ആണ് ഡൊണെസ്ക് പീപ്പിൾസ് റിപ്പബ്ലിക്കിന്റെ നേതാവ്
 ലുഹാൻസ്ക് പീപ്പിൾസ് റിപ്പബ്ലിക്കിന്റെ നേതാവ് ലിയനിഡ് പസെഷ്‌നിക്
 2014 മുതൽ ഇരു പ്രദേശങ്ങളിലെയും റഷ്യൻ അനുകൂല വിമതർ യുക്രെയിൻ സൈന്യവുമായി ഏറ്റുമുട്ടലുകൾ നടത്തിവരുന്നു. അന്നുമുതൽ ഏകദേശം 14,000 പേർക്ക് ഏറ്റുമുട്ടലുകളിൽ ജീവൻ നഷ്ടമായി
 കഴിഞ്ഞ ദിവസങ്ങളിൽ മേഖലയിൽ ഷെല്ലാക്രമണം ശക്തമായിരുന്നു
 കഴിഞ്ഞ ദിവസമാണ് റഷ്യ ഇരുമേഖലകളെയും സ്വതന്ത്ര രാഷ്ട്രങ്ങളായി അംഗീകരിച്ചത്. മറ്റു രാജ്യങ്ങൾ അംഗീകരിച്ചിട്ടില്ല