
ചെന്നൈ: ലോക ചാമ്പ്യനും ഒന്നാം റാങ്കുകാരനുമായ മാഗ്നസ് കാൾസണ് പിന്നാലെ മുൻ ലോക ചാമ്പ്യൻ അലക്സാണ്ടർ കൊസ്റ്റെനിയൂക്കിനേയും വീഴ്ത്തി ഇന്ത്യയുടെ കൗമാര ഗ്രാൻഡ് മാസ്റ്റർ ആർ. പ്രഗ്നാനന്ദ. എയർതിങ്സ് മാസ്റ്റേഴ്സ് ഓൺലൈൻ റാപ്പിഡ് ചെസ് ടൂർണമെന്റിലാണ് പതിനാറുകാരൻ പ്രഗ്നാനന്ദയുടെ അട്ടിമറി തുടരുന്നത്. കോസ്റ്റെനിയൂക്കിനെ കൂടാതെ റാങ്കിംഗിൽ തന്നേക്കാൾ ഏറെ മുന്നിലുള്ള റഷ്യയുടെ ആന്ദ്രേ എസിപെൻകോയേയും പ്രഗ്നാന്ദ വീഴ്ത്തി. എസിപെൻകോയെ 42ഉം കോസ്റ്റെനിയൂക്കിനെ 63ഉം നീക്കങ്ങൾക്ക് ഒടുവിലാണ് പ്രഗ്നാന്ദ കീഴടക്കിയത്. നോദിർബെക്ക് അബ്ദുസത്തറോവിനെ സമനിലയി? കുരുക്കാനും പ്രഗ്നാനന്ദയ്ക്ക് കഴിഞ്ഞു. ആദ്യറൗണ്ടിൽ 15 മത്സരങ്ങളാണ് ഉള്ളത്. ആദ്യ എട്ടിൽ ഇടം നേടിയാൽ നോക്കൗട്ട് റൗണ്ടിൽ കടക്കാം.