
ലോസ് ഏഞ്ചൽസ്: സെൽഫ് ഗോളിൽ ഹാട്രിക്ക് തികച്ച ന്യൂസിലൻഡ് വനിതാ ഡിഫൻഡർ മക്കെയ്‌ല മൂർ. ലോസ് ഏഞ്ചൽസിൽ ഷീ ബിലീവേഴ്സ് കപ്പിൽ അമേരിക്കയ്ക്ക് എതിരെയായിരുന്നു മൂർ മൂന്ന് തവണ സ്വന്തം പോസ്റ്റിൽ ഗോളടിച്ചത്. മത്സരത്തിൽ 5-0ത്തിന് ന്യൂസിലൻഡ് തോറ്റു. അമേരിക്കൻ താരങ്ങളുടെ ക്രോസുകളാണ് മൂർ സ്വന്തം പോസ്റ്റിലേക്ക് തിരിച്ചു വിട്ടത്. 5,6,86 മിനിട്ടുകളിലായിരുന്നു ഇംഗ്ലീഷ് ക്ലബ് ലിവർപൂളിന്റെ വനിതാ ടീമംഗമായ മൂറിന്റെ സെൽഫ് ഗോളുകൾ വന്നത്. ആദ്യം വലങ്കാൽ കൊണ്ടും രണ്ടാമത് ഹെഡ്ഡറായും മൂന്നാമത് ഇടങ്കാൽ കൊണ്ടുമായിരുന്നു മൂറിന്റെ ഗോളുകൾ. മൂറിന്റെ സെൽഫ് ഗോൾ സോഷ്യൽ മീഡിയയിൽ വൈറലായി.