
റഷ്യയുടെ യുദ്ധ സന്നാഹത്തിന് പിൻബലം നൽകുന്ന സാമ്പത്തിക സ്രോതസുകൾ ഉപരോധിക്കും
---ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ
യുക്രേനിയൻ വിമത പ്രദേശങ്ങളെ സ്വതന്ത്ര രാജ്യങ്ങളായി അംഗീകരിക്കുകയും അവിടെ സേനയെ വിന്യസിക്കുകയും ചെയ്‌തത് യുദ്ധം തന്നെയാണ്. 27 അംഗ യൂറോപ്യൻ യൂണിയൻ റഷ്യ്ക്കെതിരെ ഉപരോധം ഏർപ്പെടുത്താൻ തയ്യാറാണ്.
--ഡിഡിയർ റെയിൻഡേഴ്സ്
യൂറോപ്യൻ ജസ്റ്റിസ് കമ്മിഷണർ
റഷ്യ ഒരിക്കൽ കൂടി യുക്രെയിനിനെ ആക്രമിക്കാൻ ഒരു കാരണം ഉണ്ടാക്കുകയാണ്. യുക്രെയിനിന്റെ അഖണ്ഡതയും പരമാധികാരവും റഷ്യ ലംഘിച്ചിരിക്കുന്നു. വിമതർക്ക് സാമ്പത്തിക, സൈനിക സഹായങ്ങൾ നൽകുന്നത് റഷ്യയാണ്
--ജെൻസ് സ്റ്റോൾട്ടൻ ബർഗ്
നാറ്റോ മേധാവി
സംഘർഷം ഒഴിവാക്കാൻ എല്ലാ കക്ഷികളും ശ്രമിക്കണം. യുക്രെയിനിലെ ഇപ്പോഴത്തെ അവസ്ഥയ്‌ക്ക് പിന്നിൽ സങ്കീർണമായ നിരവധി ഘടകങ്ങളുണ്ട്.
- -ഷാങ് ജുൻ
യു. എൻ. രക്ഷാസമിതിയിലെ ചൈനീസ് അംബാസഡർ
റഷ്യയുടെ സൈനിക വിന്യാസം യുദ്ധത്തിന്റെ തുടക്കമാണ്. റഷ്യയ്ക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് വൈറ്റ് ഹൗസ് ആലോചിക്കുകയാണ്.
-ജൊനാഥൻ ഫൈനർ
യു.എസ്. നാഷണൽ സെക്യുരിറ്റി
ഡെപ്യൂട്ടി അെെഡ്വസർ