blasters

പനാജി: ഐ.എസ്.എല്ലിൽ ഇന്ന് നടക്കുന്ന നിർണായക മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് നിലവിലെ ഒന്നാം സ്ഥാനക്കാരായ ഹൈദരാബാദ് എഫ്.സിയെ നേരിടും. രാത്രി 7.30 മുതൽ ജി.എം.സി അത്‌ലറ്റിക് സ്‌റ്റേഡിയത്തിലാണ് മത്സരം. 16 മത്സരങ്ങളിൽ നിന്ന് 27 പോയിന്റുള്ല കേരളം പോയിന്റ് ടേബിളിൽ അഞ്ചാമതാണ്. 7 മത്സരങ്ങളിൽ നിന്ന് 32 പോയിന്റുമായാണ് ഹൈദരാബാദ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. രണ്ടാം സ്ഥാനത്തുള്ള ജംഷഡ്പൂരിന് 31 പോയിന്റും മൂന്നാമതുള്ള എടികെ മോഹൻ ബഗാന് 30 പോയിന്റും നാലാമതുള്ള മുംബയ്ക്ക് 28 പോയിന്റുമാണുള്ളത്. ഇന്നത്തെ മത്സരത്തിൽ ജയിച്ച് ആദ്യ നാലിൽ തിരിച്ചെത്താനാണ് ബ്ലാസ്റ്റേഴ്സിന്റെ ശ്രമം.

കഴിഞ്ഞ മത്സരത്തിൽ ബഗാനെതിരെ അവസാന നിമിഷം വഴങ്ങിയ ഗോളിൽ ബ്ലാസ്റ്റേഴ്സിന് സമനില സമ്മതിക്കേണ്ടി വന്നിരുന്നു. വിജയക്കുതിപ്പ് തുടർന്ന് ഒന്നാം സ്ഥാനം ഭദ്രമാക്കാനാണ് ഹൈദരാബാദിന്റെ ശ്രമം.

സീസണിൽ ആദ്യം ഇരുടീമും ഏറ്റുമുട്ടിയപ്പോൾ ബ്ലാസ്റ്റേഴ്‌സ് ഏകപക്ഷീയമായ ഒരു ഗോളിന് വിജയിച്ചിരുന്നു.