representational-image

നെയ്റോബി: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബർകിനാ ഫാസോയിൽ സ്വർണ ഖനിയിലുണ്ടായ സ്ഫോടനത്തിൽ 59 പേർ മരിച്ചു. തെക്ക് പടിഞ്ഞാറൻ ബർകിനാ ഫാസോയിലെ ഗാവോവ പട്ടണത്തിന് സമീപം ഖനിയിൽ സൂക്ഷിച്ചിരുന്ന ഡൈനാമൈറ്റുകളാണ് സ്ഫോടനത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. ഡസൻ കണക്കിന് പേർക്ക് പരിക്കേറ്റു. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ സ്വർണ ഉത്പാദക രാജ്യങ്ങളിൽ ഒന്നാണ് ബർകിനാ ഫാസോ.