
ഹൈദരാബാദ്: കോർട്ടിലും പുറത്തും അത്യാവേശം നിറഞ്ഞ മത്സരത്തിൽ, കൊച്ചി ബ്ലൂ സ്‌പൈക്കേഴ്സിനെ രണ്ടിനെതിരെ മൂന്നുസെറ്റുകൾക്ക് തോൽപ്പിച്ച് അഹമ്മദാബാദ് ഡിഫൻഡേഴ്സ് പ്രൈം വോളിബാൾ ലീഗിന്റെ പൊയിന്റ് പട്ടികയിൽ ഒന്നാമതെത്തി. ഇന്ന് നടന്ന മത്സരത്തിൽ 15-14, 15-14, 11-15, 14-15, 15-10 എന്ന സ്‌കോറിനാണ് അഹമ്മദാബാദിന്റെ ജയം. ഷോൺ ടി ജോൺ ആണ് കളിയിലെ താരം. ജയം അനിവാര്യമായിരുന്ന മത്സരത്തിൽ പരാജയപ്പെട്ടതോടെ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്സ് സെമിഫൈനൽ കാണാതെ പുറത്തായി. നാളെ നടക്കുന്ന ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ കൊച്ചി ബ്ളൂ സ്പൈക്കേഴ്സ് കൊൽക്കത്ത തണ്ടർബോൾട്ട്സിനെ നേരിടും
ആറ് മത്സരങ്ങളിൽ നിന്ന് പത്തുപോയിന്റുകളുമായി അഹമ്മദാബാദ് ലീഗിൽ ഒന്നാമതെത്തി. കാലിക്കറ്റ് ഹീറോസ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്സ്, കൊൽക്കത്ത തണ്ടർബോൾട്ട്സ് എന്നിവരാണ് സെമിഫൈനൽ യോഗ്യത നേടിയ മറ്റ് ടീമുകൾ.