df

ന്യൂഡൽഹി: വിപണിയിലെ ചാഞ്ചാട്ടങ്ങൾക്കിടയിലും ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ (എൽ.ഐ.സി) പ്രാഥമിക ഓഹരി വിൽപ്പനയുമായി (ഐ.പി.ഒ) സർക്കാർ മുന്നോട്ട് പോകുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. യുക്രെയ്നും റഷ്യയും തമ്മിലുള്ള സംഘർഷം കാരണം ആഗോള സംഭവവികാസങ്ങൾ സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും പ്രതിസന്ധിക്ക് നയതന്ത്ര പരിഹാരം കാണാൻ ശ്രമിക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു.