
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറുകൾക്കകം വിവിധ ജില്ലകളിൽ അതിശക്തമായ മഴയും കാറ്റുമുണ്ടാകുമെന്ന് മുന്നറിയിപ്പ്. മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാനും മഴപെയ്യാനും സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.
പ്രധാനമായും മൂന്ന് ജില്ലകളിൽ ഇടിയോട് കൂടിയ മഴയും ശക്തമായ കാറ്റുമുണ്ടാകും. പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ്. തലസ്ഥാനത്തുൾപ്പടെ വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴ പെയ്‌തു.