chahar

ലക്നൗ: വെസ്റ്റിൻഡീസിനെതിരായ മൂന്നാം ട്വന്റി-20 മത്സരത്തിനിടെ പരിക്കേറ്റ ദീപക് ചഹറിന് ശ്രീലങ്കയ്ക്കെതിരായ ട്വന്റി-20 പരമ്പര നഷ്ടമാകും. ബൗൾ ചെയ്യുന്നിതിനിടയ്ക്ക് ഹാംസ്ട്രിംഗ് ഇഞ്ച്വറിമൂലം ചഹർ ഡഗൗട്ടിലേക്ക് മടങ്ങുകയായിരുന്നു. ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാഡമിയിൽ വിശ്രമത്തിലാണ് അദ്ദേഹം. ചഹറിന് പകരം ആരെയും ടീമിൽ ഉൾപ്പെടുത്തില്ല.