ukarine

വൊളൊഡിമിർ സെലെൻസ്കി

യുക്രെയിൻ പ്രസിഡന്റ്

 വയസ്സ് 44

 ജനനം - 1978 ജനുവരി 25ന് ക്രിവീ റിഹിൽ.

 വിദ്യാഭ്യാസം - കീവ് നാഷണൽ ഇക്കണോമിക് യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമ ബിരുദം

 2003 - ക്‌വാർറ്റൽ 95 എന്ന പ്രൊഡക്ഷൻ കമ്പനി സ്ഥാപിച്ചു. സെലെൻസ്കി യുക്രെയിൻ പ്രസിഡന്റിന്റെ വേഷം അവതരിപ്പിച്ചിരുന്ന സെർവെന്റ് ഒഫ് ദ പീപ്പിൾ ഉൾപ്പെടെയുള്ള ടി.വി ഷോകളുടെ നിർമ്മാണം ഈ കമ്പനിയായിരുന്നു

 1997 - 2003 - നടൻ, സ്റ്റാൻഡ് അപ് കൊമേഡിയൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്

 2003 - 2019 - ക്‌വാർറ്റൽ 95ന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ

 ലീഗ് ഒഫ് ലാഫർ എന്ന എൻ.ജി.ഒ സ്ഥാപിച്ചു

 30 ലേറെ ടെലിവിഷൻ പുരസ്കാരങ്ങൾ ലഭിച്ചു

 2017 - സെർവന്റ് ഒഫ് ദ പീപ്പിൾ എന്ന പാർട്ടി സ്ഥാപിച്ചു

 2019 - യുക്രെയിന്റെ ആറാമത് പ്രസിഡന്റ്, രാജ്യത്തിന്റെ ആദ്യ ജൂത പ്രസിഡന്റ്

 സ്വതന്ത്രനായി പ്രചാരണം. യുക്രെയിൻ - റഷ്യ സംഘർഷങ്ങൾ അവസാനിപ്പിക്കുമെന്ന് വാഗ്ദാനം.

 വിഷയത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി ചർച്ചകൾക്ക് ശ്രമിച്ചു

 യുക്രെയിന്റെ നാറ്റോ അംഗത്വത്തിനായി ശ്രമം ആരംഭിച്ചു. റഷ്യൻ പ്രകോപനത്തിന് പ്രധാന കാരണങ്ങളിലൊന്ന് ഇതാണ്

 2022 - റഷ്യൻ സംഘർഷം രൂക്ഷമാകുന്നു. സെലെൻസ്കിക്ക് രാജ്യത്തുണ്ടായിരുന്ന ജനപ്രീതി കുറയുന്നതായി സർവേ ഫലങ്ങൾ

ഞങ്ങൾ ഞങ്ങളുടെ മണ്ണിലാണ്. ആരെയും ഒന്നിനെയും ഭയപ്പെടുന്നില്ല. ഞങ്ങൾ ആരോടും ഒന്നിനും കടപ്പെട്ടിട്ടില്ല. ഞങ്ങൾ ഒന്നും വിട്ടുകൊടുക്കുകയുമില്ല

- വൊളൊഡിമിർ സെലെൻസ്കി