
കൊച്ചി: മലയാളത്തിന്റെ പ്രിയനടി കെപിഎസി ലളിതയുടെ നിര്യാണത്തിൽ അനുശോചിച്ച് നടൻ മമ്മൂട്ടി. വളരെ വളരെ പ്രിയപ്പെട്ടൊരാളെ എനിക്ക് നഷ്‌ടമായിരിക്കുന്നുവെന്നാണ് ഫേസ്‌ബുക്കിലെ അനുശോചന കുറിപ്പിലൂടെ അദ്ദേഹം പറഞ്ഞത്.
കെപിഎസി ലളിതയുടെ നിര്യാണത്തിൽ ചലച്ചിത്ര മേഖലയിലെയും സാമൂഹിക സാംസ്‌കാരിക, രാഷ്‌ട്രീയ രംഗത്തെയും പ്രമുഖർ സമൂഹമാദ്ധ്യമങ്ങളിലൂടെ തങ്ങളുടെ ദു:ഖം രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, രമേശ് ചെന്നിത്തല. സിപിഎം പോളിറ്റ്‌ബ്യൂറോ അംഗം എം.എ ബേബി, മന്ത്രി വി.ശിവൻകുട്ടി, നടൻ പൃഥ്വിരാജ്, നടി നമിതാ പ്രമോദ്, മുൻ മന്ത്രിമാരായ കടകംപളളി സുരേന്ദ്രൻ, എംഎം മണി തുടങ്ങി നിരവധി പേരാണ് അനുശോചനം അറിയിച്ചത്.