kl-rahul

ബെംഗളൂരു: അപൂർവ രോഗം ബാധിച്ച് അടിയന്തരമായി മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രിക്രിയ ആവശ്യമായ പതിനാന്നുകാരന് വലിയ സഹായവുമായി ഇന്ത്യൻ ക്രിക്കറ്റ് സെൻസേഷൻ കെ.എൽ രാഹുൽ. വളർന്നുവരുന്ന ക്രിക്കറ്റ് താരം കൂടിയായ വരദ് നലവാദെ എന്ന കുട്ടിക്ക് ശസ്ത്രക്രിയയ്ക്കും മറ്റ് ചികിത്സാ ചെലവുകൾക്കുമാവശ്യമായ 35 ലക്ഷം രൂപയിൽ 31 ലക്ഷവും രാഹുൽ നൽകി. കഴിഞ്ഞ വർഷം ഡിസംബറിൽ വരദിന്റെ മാതാപിതാക്കളായ സച്ചിൻ നൽവാദയും അമ്മ സ്വപ്നയും വരദിന്റെ ചിക്തിസയ്ക്കായി 35 ലക്ഷം രൂപ സമാഹരിക്കുന്നതിന് ഗിവ് ഇന്ത്യയിൽ ഒരു ക്യാമ്പെയിൻ തുടങ്ങിയിരുന്നു. ഇതറിഞ്ഞ് രാഹുൽ ഗിവ് ഇന്ത്യയുമായി ബന്ധപ്പെടുകയായിരുന്നു.അപ്ലാസ്റ്റിക് അനീമിയ എന്ന അപൂർവ രോഗമാണ് അഞ്ചാം ക്ലാസുകാരനായ കുട്ടിക്ക് ബാധിച്ച്. മുംബയിലെ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ വരദ് സുറം പ്രാപിച്ചുവരുന്നു.